Kerala News

സമ്മതിദായക ദിനാഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും

ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് രാവിലെ 11ന് തിരുവനന്തപുരം കനകക്കുന്ന് പാലസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. ആഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയവും ചേർന്നൊരുക്കുന്ന ഫോട്ടോ പ്രദർശനവും ഗവർണർ ഉദ്ഘാടനം ചെയ്യും. പ്രമുഖ പത്രങ്ങളുടെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ശേഖരത്തിലുള്ള ചരിത്രപ്രാധാന്യമുള്ളതും കാലികപ്രസക്തിയുള്ളതുമായ ഫോട്ടോകൾ പ്രദർശനത്തിന്റെ ഭാഗമായിരിക്കും. ചടങ്ങിൽ ക്ലൗഡ് ബെയിസ്ഡ് ഫയൽ ആർക്കൈവിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഗവർണർ നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി Read More…

Kerala News

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറെ സന്ദർശിച്ചു

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സന്ദർശിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസംവിധാനം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വാർഡ് പുനർവിഭജനപ്രക്രിയ, 2025 ൽ നടക്കാനുള്ള തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച്, രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറുമായി ആശയവിനിമയം നടത്തി.  2024 ലെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അവലോകനറിപ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്, 2020ലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോർട്ട്, തിരഞ്ഞെടുപ്പ് ഗൈഡ് എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണർക്ക് കൈമാറി.

Kerala News

ആദ്യ ദിനം തന്നെ ഗവർണർ ആർലേക്കറിന്റെ കർശന ഇടപെടൽ: മുൻ ഗവർണറുടെ വിശ്വസ്തരെ മാറ്റിയ സർക്കാർ തീരുമാനം തടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ​ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ മാറ്റിയ നടപടിയാണ് ​ആർലേക്കർ തടഞ്ഞത്. മുൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോ​ഗസ്ഥരെയാണ് സർക്കാർ നീക്കിയത്. സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും വിശ്വസ്തരെ രാജ്ഭവനിലേക്ക് നിയമിക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ ഗവർണർ എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്ക് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടു. ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കിയവരെ സുരക്ഷാസേനയിൽ ഉൾപ്പെടുത്തുകയായിരുന്നു.

Kerala News

രാജേന്ദ്ര വിശ്വനാഥ് ആർലേകർ ഗവർണറായി ചുമതലയേറ്റു

കേരള ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്നാണ് നിയുക്ത ഗവർണറെയും ഭാര്യ അനഘ ആർലേകറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് ഗവർണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. Read More…

Kerala News

ഗവർണറുടെ സത്യപ്രതിജ്ഞ 2ന്

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 2ന് രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഗവർണറായി അധികാരമേൽക്കും. ബുധനാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.