Kerala News

തൈപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി.

സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയ അവധിയാണിത്. തമിഴ്‌നാടുമായി  അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് തൈപ്പൊങ്കല് ദിനത്തില്‍ അവധി.

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Leave a Reply

Your email address will not be published. Required fields are marked *