Kerala News

സംസ്ഥാനത്ത് കനത്ത ചൂട്; ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്ന് അറിയിപ്പിൽ പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ Read More…

Kerala News

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 39°C വരെ ഉയരാം

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കാസർകോട്, കണ്ണൂർ ജില്ലകളിൽ താപനില 39°C വരെ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 37°C വരെ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 36°C വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന ചൂടും ഈർപ്പമുള്ള വായുവും കാരണം ചൂട് അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉയരാൻ സാധ്യതയുണ്ട്. Read More…

Kerala News

പകൽ 11 മുതൽ വൈകിട്ട് 3 വരെ സൂക്ഷിക്കുക; കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്കുള്ള മുന്നറിയിപ്പ്. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമുണ്ടാകുന്നതിനാൽ ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിയ ശ്രദ്ധ ആവശ്യമാണെന്നും അതോറിറ്റി Read More…

Kerala News

കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യത: മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (വ്യാഴം, വെള്ളി) ഉയർന്ന താപനിലയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനിടയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. കൂടാതെ, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

Kerala News

വേനൽച്ചൂട്: സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ചു

സംസ്ഥാനത്ത് പകൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ തുറസ്സായ ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിക്കാൻ സർക്കാർ നിർദേശം നൽകി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് ഈ നടപടി. ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ആയി നിശ്ചയിച്ചിരിക്കുമ്പോൾ, ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 വരെ വിശ്രമവേളയായി പ്രഖ്യാപിച്ചു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12-ന് അവസാനിക്കുകയും വൈകുന്നേരം 3-ന് ആരംഭിക്കുമെന്ന് ലേബർ Read More…

Kerala News

ചൂട് കൂടും, ജാഗ്രത വേണം; സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 10, തിങ്കൾ) ഉയർന്ന താപനിലയ്ക്കുള്ള മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. അധിക ചൂട് നേരിടുന്നതിനായി ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

Kerala News

കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്: 3 ഡിഗ്രി വരെ ഉയരാം, കള്ളക്കടലിൽ ജാഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് (വ്യാഴം)യും നാളെയും (വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചേർന്നാൽ ചൂടും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്കും ഉയർന്ന താപനില കാരണം അപകടത്തിന് സാധ്യതയുണ്ട്. അതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read More…

Kerala News

ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും നാളെയും (ഫെബ്രുവരി 5,6 ) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Kerala News

ചുട്ടുപൊള്ളും; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂടും ഈർപ്പമുള്ള വായുവും കൊണ്ട് ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്ത് വിട്ടു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പകൽ 11 Read More…

Kerala News

കനത്ത ചൂട്, ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം Read More…