തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വരുത്തിയാൽ കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റുമെന്ന് റിപ്പോർട്ട്. ഇപ്പോഴും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല, വരും ആഴ്ചകളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ഈഴവ വിഭാഗത്തിൽ നിന്നു തന്നെ മറ്റൊരു നേതാവിനെ നിയോഗിക്കാനാണ് സാധ്യത. അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, സണ്ണി ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തിനായി ഉയർന്നുവരുന്നത്. അതേസമയം, കെപിസിസി അധ്യക്ഷനെ ഈഴവ Read More…
Tag: UDF
ഡോ. ഭീംറാവു അംബേദ്കറുടെ ഓർമ്മദിനാചരണം നെട്ടിശ്ശേരിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ അംബേദ്കർ മഹാപരിനിർവാൺ ദിവസമായി ആചരിച്ചു
ഡോ. ഭീംറാവു അംബേദ്കറുടെ ഓർമ്മദിനാചരണം നെട്ടിശ്ശേരിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ അംബേദ്കർ മഹാപരിനിർവാൺ ദിവസമായി ആചരിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 75-ാം വാർഷികത്തിൽ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ഓർമ്മദിനം നെട്ടിശ്ശേരിയിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ അംബേദ്കർ മഹാപരിനിർവാൺ ദിവസമായി ആചരിച്ചു. അടിസ്ഥാന ജനവിഭാഗവും, സാധാരണക്കാരും അടിമത്തം ഉപേക്ഷിച്ച് നീതിയ്ക്കായി പോരാട്ടം നടത്തുവാൻ ഒത്തു ചേരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.എം.പി. സംസ്ഥാന കമ്മറ്റി അംഗം ജോസ് മാറോക്കി ഉദ്ദരിച്ചു. ദളിത് ഡെവലപ്പ്മെൻ്റ് ഫെഡറേഷൻ തൃശൂർ ജില്ലാ സെക്രട്ടറി ശശി Read More…
പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തി
പാലക്കാട് നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലും യുഡിഎഫ് നിലനിർത്തി. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 3,59,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നിലാണ്. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ 37,293 വോട്ടും എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ 39,549 വോട്ടും നേടി.
19-ന് വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുനരധിവാസ വിഷയത്തിൽ നവംബർ 19-ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ തുടരും. കേന്ദ്ര-സംസ്ഥാന സർക്കാരുകളെതിരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്യുമ്പോൾ, കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് എംഎൽഎ ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം Read More…





