കൊച്ചി: മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത് കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും, അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ ആര്‍ജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കില്‍ കോടതിക്ക് കടുത്ത നിലപാട് Read More…
Tag: wayanad
വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്. രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങള്‍ക്കാണ് Read More…
കുടുംബം ഇല്ലാതാക്കുന്ന കൊലയാളി പാർട്ടി: പ്രശാന്ത് മലവയൽ
കൽപ്പറ്റ: രാഷ്ട്രീയത്തിൽ എതിർശബ്ദങ്ങളുയർത്തുന്നവരെ കുടുംബത്തോടൊപ്പം ഇല്ലായ്മ ചെയ്യുന്ന പാർട്ടിയായി വയനാട്ടിലെ കോൺഗ്രസ് പാർട്ടി മാറിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു എൻ.എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ ജില്ലയിലെ എം.എൽ എ മാരടക്കമുള്ള നേതാക്കളുടെ മാനസിക പീഠനം മൂലമാണ് കുടുംബത്തിൻ്റെ ബാധ്യത മുഴുവൻ ഏറ്റെടുത്തു കൊള്ളാമെന്ന വാഗ്ദാനം കൽപ്പറ്റയിലെ വക്കീൽ മുഖാന്തിരം കരാറാക്കിയെങ്കിലും കരാറിൻ്റെ കോപ്പി പോലും നൽകാതെ ഇവരെ കബളിപ്പിച്ചത് കൽപ്പറ്റ എം.എൽ.എ.ടി സിദ്ദീഖാണ്. കോടി ക്കണക്കിന് രൂപയുടെ കടബാധ്യത Read More…
ചുരത്തിന് ബദൽ പാത അത്യാവശ്യമാണ്: ബി.ജെ.പി
കൽപ്പറ്റ: കഴിഞ്ഞ ദിവസം ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് വയനാട് പൂർണ്ണമായി ഒറ്റപ്പെട്ട സ്ഥിതിയിലായി. വയനാട് കളക്ടർ ഉടൻ തുറക്കുമെന്നുള്ള വാഗ്ദാനം സ്ഥലം സന്ദർശിച്ച് നൽകിയതൊഴിച്ചാൽ കോഴിക്കോട് ജില്ലയുടെ ഭാഗമായ താമരശ്ശേരി ചുരത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താത്ത കോഴിക്കോട് കളക്ടറുടെ നിലപാട് ജനവിരുദ്ധമാണ്. ഗതാഗതം പുനസ്ഥാപിക്കാനോ, യദാർത്ഥ പ്രശ്നം മനസ്സിലാക്കാനോ തയ്യാറാകാത്ത ഉദ്യോഗസ്ഥൻമാരുടെ നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു. വയനാട്ടിൽ Read More…
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ കേരള -വയനാട് വിരോധികളായ ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ പ്രിയങ്ക ഗാന്ധി എം.പി. ഇടപെടണം: ബി.ജെ.പി
NH 766 ലെ രാത്രിയാത്രാ നിരോധനം മറയാക്കി ഓണാഘോഷം പൂർണ്ണമായി തകർക്കാൻ വേണ്ടിയുള്ള അസൂത്രിത ശ്രമങ്ങൾ കർണാടകം ഭരിക്കുന്ന കോൺഗ്രസ്സ് ഗവൺമെൻ്റ് നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ആരോപിച്ചു. കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട് വന്ന സ്ഥിതിക്ക് ഇത് ഏറ്റവും കൂടുൽ ബാധിക്കാൻ പോകുന്നത് വയനാട് ജില്ലയേയാണ്. നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ യാത്ര നിരോധനമുള്ള ബന്ദിപ്പൂർ Read More…
വയനാട് വായ്പ എഴുതിത്തള്ളൽ: അടുത്തമാസം 10 നകം തീരുമാനം അറിയിക്കണം; കേന്ദ്രത്തോട് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അവസാന അവസരമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്. ദുരന്തബാധിതരുടെ ബാങ്കു Read More…
വയനാട്ടിൽ ബി.ജെ.പി കേന്ദ്ര സർക്കാർ പദ്ധതികൾക്കായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണ്ണമായും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാൻ സംസ്ഥാന തലത്തിൽ ബി.ജെ പി യുടെ 30 സംഘടനാ ജില്ല കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ ഓഫീസിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡസ്ക്കിലൂടെ ലഭ്യമാണു. ബി. ജെ.പി.മുൻ ദേശീയ കൗൺസിൽ മെമ്പർ പി.സി മോഹനൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനയോഗത്തിൽ ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ അദ്ധ്യക്ഷത വഹിച്ചു. Read More…
വയനാട് ഉരുള്‍പ്പൊട്ടല്‍: പുനരധിവാസ പട്ടികയില്‍ 49 പേരെക്കൂടി ഉള്‍പ്പെടുത്തി
കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പുറത്തായ 49 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ഇവരും വയനാട് ടൗണ്‍ഷിപ്പിന്റെ ഭാഗമാകും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പട്ടികയില്‍ പെടാതെ പോയവരെയാണ് ടൗണ്‍ഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് റവന്യു Read More…
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്
കല്‍പ്പറ്റ: ഒരു നാടിനെ ഭൂപടത്തില്‍ നിന്ന് നിന്ന് മായ്ച് കളഞ്ഞ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ആ വിറങ്ങലിച്ച രാത്രി നോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്. വെള്ളരിമലയുടെ താഴ് വാരത്ത് കുറച്ചു ദിവസമായി മഴയുണ്ടായിരുന്നു. പുന്നപ്പുഴയിലെ ഒഴുക്കും തണുപ്പുമൊന്നും ഇവിടുത്തെ ജനതയ്ക്ക് പുതുമയുള്ളതായിരുന്നില്ല. അങ്ങനെ ഉറങ്ങാന്‍ കിടന്നവരാണ്. ജലബോംബ് രൂപപ്പെടുന്നത് ആരുമറിഞ്ഞില്ല. മുണ്ടക്കൈയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെ പുഞ്ചിരിമട്ടത്തിനും മുകളില്‍ വെള്ളോലിപ്പാറയില്‍ മണ്ണും പാറക്കല്ലുകളും അടര്‍ന്ന് Read More…
കനത്ത മഴ: വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വെള്ളി) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ എല്ലാ സ്കൂളുകൾ, കോളജുകൾ, പ്രഫഷണൽ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കാസർകോട് ജില്ലയിൽ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഉൾപ്പെടെ പ്രഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, സ്പെഷ്യൽ Read More…









