Kerala News

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകും : മുഖ്യമന്ത്രി

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബർ മാസത്തോടെ കേരളം അതിദരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരികയാണ്. അത് ഊർജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങൾക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്. വീട് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് Read More…

Kerala News

തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം: മുഖ്യമന്ത്രി

കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യുനെസ്‌കോയ്ക്ക് ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് Read More…

Kerala News

വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണം: മുഖ്യമന്ത്രി

ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു വികസനത്തിന്റെ സ്വാദ് എല്ലാവരുംമനുഭവിക്കണമെന്നും എല്ലാവരുമതിന്റെ രുചിയറിയണമെങ്കിൽ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീകാര്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അതോടൊപ്പം തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി. അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോൾ അതിൽ ശ്രീകാര്യത്തിന് പ്രധാന പങ്കുണ്ടാവുമെന്ന് Read More…

Kerala News

പുത്തൻ കൃഷിരീതികൾ നടപ്പിലാക്കുന്നതിൽ ഭൂവിനിയോഗം പ്രധാനം : മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് പുത്തൻ കൃഷി രീതികൾ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭൂവിനിയോഗ ബോർഡ് മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും സെമിനാർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂവിനിയോഗത്തിന് സാറ്റലൈറ്റ് മാപ്പിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ് തുടങ്ങിയ നവീനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. കേരളത്തിലെ വിഭവങ്ങൾ, തണ്ണീർത്തടങ്ങൾ, മറ്റ് ജലാശയങ്ങൾ, ഓരോ കൃഷിക്കും അനുയോജ്യമായ ഭൂഘടന എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടാകണം. ഭൂവിസ്തൃതിയിൽ കുറവുണ്ടാകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠനവിധേയമാക്കണമെന്ന് മുഖ്യമന്ത്രി Read More…

Kerala News

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന് നാളെ (ജനുവരി 7) തിരിതെളിയും

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ (ജനുവരി 7) തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. Read More…

Kerala News

വരും വർഷങ്ങളിൽ ഫോറസ്റ്റ് അവാർഡുകൾ  പൊലീസിതര സേനക്കൊപ്പം : മുഖ്യമന്ത്രി പിണറായി വിജയൻ

വരും വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ പോലീസ് എക്സൈസ് ഫയർഫോഴ്സ് സേനകൾക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനം ആസ്ഥാനത്ത് നടന്ന 2023 – 2024 വർഷത്തെ ഫോറസ്റ്റ് മെഡൽ വിതരണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വനസംരക്ഷണം അതീവ പ്രാധാന്യമർഹിക്കുമ്പോൾ തന്നെ മുൻപ് കാടായിരുന്നു എന്ന കാരണത്താൽ മനുഷ്യർ വസിക്കുന്ന ഇടങ്ങൾ അവർക്ക് അന്യമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ കേരളത്തിലെ വന സംരക്ഷണം ഫലപ്രദമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. Read More…

Kerala News

ആറളം ഫാമിംഗ് കോർപ്പറേഷൻ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീർപ്പാക്കുന്നതിന് നടപടിയെടുക്കും : മുഖ്യമന്ത്രി

ആറളം ഫാമിംഗ് കോർപ്പറേഷൻ തൊഴിലാളികളുടെ കുടിശ്ശികയായുള്ള ശമ്പളവും ആനുകൂല്യങ്ങളും തീർപ്പാക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം. 2023 ഏപ്രിൽ – ജൂൺ, 2024 ഫെബ്രുവരി, മാർച്ച്, നവംബർ മാസങ്ങളിലെ ശമ്പളം/കൂലി കുടിശ്ശികയാണ് തീർപ്പാക്കാനുള്ളത്. പിരിഞ്ഞുപോയ 36 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഇപിഎഫ്, ഡിഎ കുടിശ്ശിക മുതലായവയും നൽകാനുണ്ട്.  വിളകളുടെ വൈവിധ്യവൽക്കരണം, പുനഃകൃഷി, ഫാം ടൂറിസം മുതലായ പദ്ധതികളിലൂടെ വരുമാനദായക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം. വിദഗ്ധരുമായി കൂടിയാലോചിച്ച് അനുയോജ്യമായ വരുമാനദായക പ്രവർത്തനങ്ങളുടെ പട്ടിക തയ്യാറാക്കി പ്രവർത്തന രൂപരേഖ വികസിപ്പിക്കണം. ആന പ്രതിരോധ മതിൽ Read More…

Kerala News

കലാ മാമാങ്കത്തിന് തിരിതെളിഞ്ഞു; അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ദുരന്തം കേരളത്തെ ഞെട്ടിച്ച സാഹചര്യത്തില്‍, വെള്ളാര്‍മല സ്കൂളിലെ കുട്ടികള്‍ അതിജീവനത്തിന്റെ ഉദാത്ത മാതൃകയായി കലോത്സവ വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു. കലാപ്രകടനങ്ങള്‍ ഈ വേദിയില്‍ ഒരു കലാപരിപാടിയില്‍ മാത്രമല്ല, അതിജീവനത്തിന്റെ Read More…

Kerala News

എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

സാഹിത്യത്തിനും  ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ് ജയചന്ദ്രൻ നായർ. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിന്റെ  പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിതം. സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ  പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ  സംഭാവന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിൻ രംഗത്ത് പല പുതുമകളും  ആവിഷ്‌കരിച്ച പത്രാധിപർ കൂടിയായിരുന്നു എസ് ജയചന്ദ്രൻ നായർ. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി Read More…

Kerala News

സംസ്ഥാനം നീങ്ങുന്നത് ഗുരു തെളിച്ച പാതയിൽ : മുഖ്യമന്ത്രി

വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയും കാർഷിക സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിച്ചും മാലിന്യനിർമ്മാർജ്ജനത്തിനായി പ്രത്യേക ക്യാമ്പയിനുകൾ ആരംഭിച്ചും വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ജൈവികമായ ബന്ധം ദൃഢപ്പെടുത്തിയുമെല്ലാം ശ്രീനാരായണ ഗുരു തെളിച്ച പാതയിലാണ് സംസ്ഥാന സർക്കാരും നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ണൂറ്റിരണ്ടാം ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീബുദ്ധന്റെ അഷ്ടാംഗമാർഗം പോലെ എട്ടു കാര്യങ്ങൾ ഗുരുവും നിർദ്ദേശിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീർത്ഥാടകനും ലക്ഷ്യമായി കരുതേണ്ടതെന്ന് ഗുരു Read More…