Kerala News

ജനസൗഹൃദ സേനയായി അഗ്‌നിശമന രക്ഷാ സേന മാറി: മുഖ്യമന്ത്രി

 ദുരന്തമുഖങ്ങളിലാകെ സഹായമെത്തിക്കുന്ന ജനസൗഹൃദ സേന എന്ന നിലയിലേക്കു പൊതുമനസ്സിൽ ഫയർഫോഴ്സിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഫയർ സർവീസ് മെഡൽ വിതരണവും ആധുനിക ഉപകരണങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും തിരുവനന്തപുരത്ത് ഫയർ ആൻഡ് റസ്‌ക്യൂ ആസ്ഥാന മന്ദിരത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തികഞ്ഞ ആത്മാർത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തങ്ങളുടെ ജോലി നിർവഹിക്കുന്ന ജീവനക്കാരെ ആദരിക്കുന്നത് അഗ്‌നിരക്ഷാ സേനയ്ക്കാകെ പ്രചോദനം പകരുന്ന നടപടിയാണ്. ഇക്കൊല്ലം അഭിനന്ദനാർഹമായ സേവനം കാഴ്ചവെച്ച 25 ജീവനക്കാർക്കാണ് മുഖ്യമന്ത്രിയുടെ ഫയർ മെഡൽ  നൽകുന്നത്. സേനാംഗങ്ങൾക്ക് ലഭിക്കുന്ന ആദരവ് മറ്റു Read More…

Kerala News

മുനമ്പം – ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ Read More…

Kerala News

മുനമ്പം ഭൂമി തർക്കം: ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും

 മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു. റവന്യു മന്ത്രി കെ. രാജൻ, വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു. ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത Read More…

Kerala News

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി: മുഖ്യമന്ത്രി

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉന്നതാധികാര വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന നടപടികൾ: യോഗത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Kerala News

തദ്ദേശ റോഡ് പുനരുദ്ധാരണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തദ്ദേശ റോഡ് പുനരുദ്ധാരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊതുമാനദണ്ഡം അനുസരിച്ച് എം.എൽ.എമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾ സർക്കാരിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ധനകാര്യ വകുപ്പ് ഇവ മുൻഗണന ക്രമത്തിൽ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പ്രധാന റോഡുകൾ, സ്‌കൂൾ, കോളേജ്, ആശുപത്രി, ടൂറിസം മേഖലകൾ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ, ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കാത്തതുമായ റോഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകും. നേരത്തെ Read More…

Kerala News

കരിങ്കൊടി പ്രതിഷേധം അപമാനിക്കല് അല്ല; കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി

2017-ൽ മുനമ്പത്തിൽ മുഖ്യമന്ത്രി പിണറായിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി ഉയർത്തിയ പ്രതിഷേധം അപകീര്‍ത്തിപ്പെടുത്തലോ, നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. 2017 ഏപ്രില്‍ 19നായിരുന്നു പവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കരിങ്കൊടി പ്രതിഷേധം അപമാനിക്കലോ, അപകീര്‍ത്തിപ്പെടുത്തലോ അല്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഏതുനിറത്തിലുള്ള Read More…

Kerala News

ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടിയുടെ ഭരണാനുമതി

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടിയും കണ്ണൂർ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ൽ സ്ഥാപിതമായതും കുതിരവട്ടത്ത് Read More…

Kerala News

ലോകായുക്ത ദിനാഘോഷം നാളെ (നവംബർ 16) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഈ വർഷത്തെ ലോകായുക്ത ദിനാഘോഷം നവംബർ 16 വൈകിട്ട് 4 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകയുക്ത ജസ്റ്റിസ് എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമ മന്ത്രി പി രാജീവ് വിശിഷ്ടാതിഥി ആയിരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും.  അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ലോകായുക്ത സ്പെഷ്യൽ അറ്റോർണിയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ ടി എ ഷാജി,  കേരള ലോകയുക്ത അഡ്വക്കേറ്റ് ഫോറം Read More…

Uncategorized

സഹകരണ മേഖലയെ അഴിമതിരഹിതമായി നിലനിർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

71-ാമത് സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കളമശേരി: സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യവും അഴിമതി തീണ്ടാത്തതുമായ നിലയിൽ നിലനിർത്തേണ്ടത് നിർണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. 71-ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരി ആശിസ് കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ ക്രമക്കേടുകൾ പൊതുഭരണ സംവിധാനത്തിനും ധാർമിക മൂല്യങ്ങൾക്കും തിരിച്ചടിയുണ്ടാക്കുന്നുവെന്നും അതിനെ പരമാവധി ഇല്ലാതാക്കാനുള്ള കർശന ഇടപെടലുകൾ സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ മേഖലയിലെ പ്രധാനമുന്നേറ്റങ്ങൾ: സഹകരണ മേഖലയിൽ പുതിയ സാധ്യതകൾ: Read More…

Kerala News

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം; കേരള സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച തമിഴ്നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. അപകടത്തില്‍ സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സര്‍ക്കാരും റെയില്‍വേയും ഇതിനകം തന്നെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ വീതവും, റെയില്‍വേ ഒരു ലക്ഷം രൂപം വീതവും നല്‍കും. കഴിഞ്ഞ Read More…