കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാല് വർഷമായി കേന്ദ്രസർക്കാർ നെല്ലിന് കിൻ്റലിന് 438 രൂപ താങ്ങുവില വർദ്ധിച്ചപ്പോൾ സംസ്ഥാന സർക്കാർ 233 രൂപ കുറച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന പണം പോലും സംസ്ഥാന സർക്കാർ കർഷകർക്ക് നൽകാൻ തയ്യാറാവുന്നില്ല. സംസ്ഥാന സർക്കാരിന്റെ നയം കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് കർഷക സംരക്ഷണ സമിതിയുടെ സപ്ലൈക്കോ ഓഫീസ് മാർച്ച് ഉദ്ഘാടനത്തിന് ശേഷം സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഓരോ വർഷവും സംസ്ഥാന Read More…
Tag: BJP
കാർഷിക നിയമങ്ങൾ തച്ചുടച്ച ഇണ്ടി മുന്നണിക്കെതിരെ ബാലറ്റിലൂടെ പ്രതികാരം ചെയ്യണം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി
പാലക്കാട്: കാർഷിക നിയമങ്ങൾ തച്ചുടച്ച ഇണ്ടി മുന്നണിക്കെതിരെ പാലക്കാട് ഉപ തെരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യണമെന്ന് കേന്ദ്ര സാംസ്കാരിക, പെട്രോളിയം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി.കേരളത്തിൻ്റെയും ഭാരതത്തിൻ്റെയും അസ്തിത്വം നശിപ്പിക്കുന്നതിന് വേണ്ടി ഇണ്ടി അധമ മുന്നണി ശ്രമിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പ്രചാരണാർത്ഥം പിരായിരി കൊടുന്തിരപ്പുള്ളിയിലും കൽപാത്തിയിലും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയം എന്നത് അടിമത്വമല്ലെന്ന് തിരിച്ചറിയണമെന്നും വോട്ട് ചെയ്യേണ്ടത് മണ്ണിന് വേണ്ടിയാകണമെന്നും Read More…
സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രി ‘സുരേഷ് ഗോപി കൽപ്പാത്തിയിൽ
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൽപ്പാത്തി ഗ്രാമത്തിലായിരുന്നു ഇരുവരും ഒന്നിച്ച് പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം വീടുകയറി ഇറങ്ങിയ മന്ത്രിയും സ്ഥാനാർത്ഥിയും മണ്ഡലത്തിലെ വികസന കാര്യങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു. കൽപ്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദി ഒരുക്കാൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ പരിശ്രമിക്കുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. കൽപ്പാത്തി സംഗീതോത്സവുമായി ബന്ധപ്പെട്ട ഒരു ആവശ്യവുമായി ആരും ഇതുവരെ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്നും അത്തരം ആവശ്യം Read More…
പിപി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ
പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദൻ്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഎം നേതൃത്വമാണ്. സിപിഎമ്മിൻ്റെ വക്കാലത്ത് സ്ഥിരമായി Read More…
തൃശ്ശൂർ പൂരം കലക്കിയത് സർക്കാർ: കെ.സുരേന്ദ്രൻ
മുനമ്പത്തെ മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുന്നു തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പൂരത്തിൻ്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിൻ്റെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്എസാണ് Read More…
പൊറ്റ കോളനിയിൽ 20 കുടുംബം ബിജെപിയിൽ ചേർന്നു.
ചേലക്കര: ഉപതെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ചേലക്കര പഴയന്നൂർ പഞ്ചായത്തിലെ പൊറ്റ കോളനിയിൽ നിന്നും സിപിഎം – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 20 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു. പൊറ്റ സെൻ്ററിൽ നടന്ന പൊതുയോഗത്തിൽ വെച്ച് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാർ പുതുതായി പാർട്ടിയിൽ എത്തിയവർക്ക് ബിജെപി അംഗത്വം നൽകി സ്വീകരിച്ചു. ചേലക്കരയിലെ വികസന മുരടിപ്പിന് കാരണക്കാരായ ഇടത്-വലത് മുന്നണികളെ ജനങ്ങൾക്ക് മടുത്തെന്നും അതിൻ്റെ തെളിവാണ് കഴിഞ്ഞ 3 മാസത്തിനിടെ ചേലക്കരയിൽ 1200 ൽ Read More…
മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ
പാലക്കാട്: മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം Read More…
ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടി സംസ്ഥാന നേതൃത്വം: കെ.സുരേന്ദ്രൻ
ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അവർക്കെതിരെ നടപടിയെടുത്താൽ എംവി ഗോവിന്ദനെയും അത് ബാധിക്കും. അന്വേഷണം തുടർന്നാൽ പാർട്ടി സെക്രട്ടറിയിൽ എത്തുമെന്നുറപ്പാണ്. കേരളത്തിൽ പാർട്ടി ഭരണം അല്ല നടക്കുന്നത്. സർക്കാരും സിപിഎമ്മും ദിവ്യയെ സംരക്ഷിക്കുകയാണ്. ദിവ്യയുടെ ധൈര്യം അഴിമതിപണത്തിൻ്റെ പങ്ക് പാർട്ടിക്കും ലഭിച്ചിട്ടുണ്ടെന്നതാണ്. പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നേതാക്കൻമാരുടെ ശവകുടീരത്തിൽ പോകാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എൻഎൻ കൃഷ്ണദാസിൻ്റെ പട്ടി പരാമർശം Read More…
പോരാട്ടം, എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മില്‍: പി.കെ. കൃഷ്ണദാസ്
പാലക്കാട്: പാലക്കാട്ടെ ജനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കുന്ന ദീപാവലി സമ്മാനമായിരിക്കും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗവും എന്‍ഡിഎ കോ-കണ്‍വീനറുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലുള്ള പോരാട്ടമാണ് ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെതിരെ മത്സരിക്കുന്നത് രണ്ടു കോണ്‍ഗ്രസുകാരാണ്. കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന സ്ഥാനാര്‍ഥിയാണോ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍, അതോ അങ്ങോട്ട് തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത സ്ഥാനാര്‍ഥിയാണോ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ എന്ന് Read More…
മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ
മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സിപിഎം വർഗീയവാദികളാക്കുന്നത്. കോടതിയിൽ പിപി ദിവ്യയ്ക്ക് വേണ്ടി സിപിഎം അവതരിപ്പിച്ച വാദങ്ങളെല്ലാം എഡിഎം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സിപിഎം ചെയ്യുന്നത്. ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണ്. 50 കോടി രൂപ കൊടുത്ത് കേരളത്തിൽ Read More…








