Kerala News

തദ്ദേശ സ്ഥാപനങ്ങളുടെ ഭിന്നശേഷി സൗഹൃദ പദ്ധതികൾ മാതൃകാപരം : മന്ത്രി ഡോ ആർ ബിന്ദു

ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഭിന്നശേഷി സൗഹൃദ പദ്ധതികളും മാതൃകാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രോണിക് വീൽചെയർ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളിൽ നല്ല നിലയിൽ ഇടപെടുന്നുണ്ട്. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ഇലക്ട്രോണിക് Read More…

Kerala News

പലിശയിൽ ഇളവോടെ ഭിന്നശേഷിക്കാരുടെ വായ്പകളിൽ ഒറ്റത്തവണ തീർപ്പാക്കൽ: മന്ത്രി ഡോ. ആർ ബിന്ദു

എൻഡിഎഫ്ഡിസി പദ്ധതിയിൽ വായ്പയെടുത്തിട്ടുള്ള ഭിന്നശേഷിക്കാരിൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് സംസ്ഥാന സർക്കാർ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇതിനു പുറമേ പലിശത്തുകയിൽ അമ്പത് ശതമാനം ഇളവനുവദിച്ച് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കാൻ സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശവും അനുമതിയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൻഡിഎഫ്ഡിസി (നാഷണൽ ദിവ്യാംഗൻ ഫിനാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ) പദ്ധതി പ്രകാരം വിവിധ സ്വയംതൊഴിൽ, വാഹന, ഭവന, വിദ്യാഭ്യാസ വായ്പയെടുത്ത  ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരും തീവ്ര ഭിന്നശേഷിത്വമുള്ളവരോ ബിപിഎൽ വിഭാഗത്തിൽ Read More…

Kerala News

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്‌പയായി 35 ലക്ഷം അനുവദിച്ചു: മന്ത്രി ആർ ബിന്ദു

സ്വയംതൊഴിൽ വായ്‍പയ്ക്ക് ഈടുവെയ്ക്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാരായ 140 പേർക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ’ആശ്വാസം’ സ്വയംതൊഴിൽ സംരംഭ സഹായപദ്ധതി വഴി 35 ലക്ഷം രൂപയാണ് അനുവദിച്ചത്. അനുവദിച്ച തുക ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറികളിൽനിന്നും ട്രാൻസ്‌ഫർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്‌സിഡിയോടെ നാമമാത്ര പലിശനിരക്കിൽ ഒരു ലക്ഷം രൂപവരെ വായ്‍പ അനുവദിക്കുന്ന പദ്ധതി സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നടപ്പാക്കിവരുന്നുണ്ട്. Read More…

Kerala News

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജന്റുമാർക്ക് അയ്യായിരം രൂപ വീതമാണ് അക്കൗണ്ടിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് 179 പേരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ധനസഹായത്തിന് തിരഞ്ഞെടുത്തത്. അർഹരായ മുഴുവൻ അപേക്ഷകർക്കും ലോട്ടറി ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പരിമിതികൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവത്കൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ കരുതലാണ് ലോട്ടറി ധനസഹായമെന്നും Read More…

Kerala News

രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമ്മീഷൻ; പുതിയ യുഗത്തിന്റെ തുടക്കമാകും : മന്ത്രി ഡോ.ആർ. ബിന്ദു

രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് വയോജന കമ്മീഷൻ പുതിയ യുഗത്തിന്റെ തുടക്കമാകും. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് രാജ്യത്താദ്യമായി കമ്മീഷൻ നിലവിൽ വരുന്നത്. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ Read More…

Kerala News

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിൽ ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കുള്ള സാമൂഹിക അംഗീകാരം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്: മന്ത്രി ഡോ. ആർ. ബിന്ദു

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷകാലത്തിനുള്ളിൽ ട്രാൻസ്ജെൻഡർ സഹോദരങ്ങളുടെ ദൃശ്യതയും സാന്നിധ്യവും വർധിപ്പിക്കാനും അവർക്കുള്ള സാമൂഹിക അംഗീകാരം വളർത്തിയെടുക്കാനും സാധിച്ചിട്ടുണ്ടെന്നും ഇന്ന് കേരളത്തിലെ ഒട്ടനവധി ട്രാൻസ് സഹോദരങ്ങൾ വിവിധ കർമ്മ മേഖലകളിൽ തിളക്കമാർന്ന വ്യക്തിമുദ്രകൾ പതിപ്പിച്ച് തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു എന്നത് അഭിമാനകരമാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2014 ലെ നൽസ ജഡ്ജ്മെന്റ് സുപ്രീംകോടതി പുറപ്പെടുവിക്കുമ്പോൾ സമുഹത്തിലെ എല്ലാ കർമ്മ മേഖലകളിലും യാതൊരു Read More…

Kerala News

ട്രാൻസ് സമൂഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും: മന്ത്രി ആർ ബിന്ദു

‘വർണ്ണപ്പകിട്ട്‘ ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025 ന് വർണാഭമായ തുടക്കം മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അനീതിയും വിവേചനവുമല്ല ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ Read More…

Kerala News

ക്യാമ്പസിലെ  വെള്ളക്ഷാമം: പരിഭവമറിയിച്ച വിദ്യാർത്ഥികളെ  ചേർത്തുപിടിച്ച് ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി  വകുപ്പ്  മന്ത്രി ഡോ. ആർ.ബിന്ദു

കേരള ഫൈൻ  ആർട്‌സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം  ചെയ്യാനെത്തിയ  ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി  വകുപ്പ്  മന്ത്രിയുടെ മുന്നിൽ  ക്യാമ്പസിലെ  വെള്ളക്ഷാമം ശ്രദ്ധയിൽപ്പെടുത്തിയ  വിദ്യാർത്ഥികൾക്ക്  ആശ്വാസം.  കേരള ഫൈൻ  ആർട്‌സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം ചെയ്യാനെത്തിയ  മന്ത്രി ഡോ. ആർ.ബിന്ദുവും  എം.എൽ.എ  ആന്റണി  രാജുവും  വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ  നേരിൽ കേൾക്കുകയും  അവരെ  സമാധാനിപ്പിച്ച് പ്രശ്നപരിഹാരം  ഉണ്ടാകുമെന്നു  ഉറപ്പുനൽകുകയും  ചെയ്തു. വെള്ളക്ഷാമം  പരിഹരിക്കുന്നതിന്  എം.എൽ.എ  ഫണ്ടിൽ  നിന്നും  ആവശ്യമായ   തുക  അനുവദിക്കാമെന്നും  എം.എൽ.എ  ആന്റണി  രാജു അറിയിച്ചു. പ്രപ്പോസൽ   Read More…

Kerala News

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമനം ലഭിച്ച യുവാവിന് കൃത്യ നിർവഹണം സാധ്യമാകാത്തത് സംഭവിക്കാൻ പാടില്ലാത്തത്: മന്ത്രി ആർ. ബിന്ദു

കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നിയമാനുസൃതം നിയമനം ലഭിച്ച യുവാവിന് ഔദ്യോഗിക കൃത്യനിർവ്വഹണം സാധ്യമാകാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽനിന്നും മാറി നിൽക്കേണ്ടി വരികയെന്നത് ആധുനികസമൂഹത്തിന് നിരക്കുന്നതല്ല. കുലം, കുലത്തൊഴിൽ, കുലമഹിമ തുടങ്ങിയ ആശയങ്ങൾ അപ്രസക്തമായ കാലമാണിത്. മാല കെട്ടുന്നതിനുപോലും ജാതിയുടെ അതിർവരമ്പ് നിശ്ചയിക്കുന്നത് കാലത്തിന് നിരക്കുന്ന പ്രവൃത്തിയാണോയെന്ന് ബന്ധപ്പെട്ടവർ പുനർവിചിന്തനം ചെയ്യുമെന്ന് കരുതുന്നു. സംസ്‌കാരങ്ങളുടെ സംഗമഭൂമിയായാണ് ഇരിങ്ങാലക്കുടയും Read More…

Kerala News

അന്താരാഷ്ട്ര നിലവാരമുള്ള മനുഷ്യ വിഭവശേഷി സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു

വിജ്ഞാന സമ്പദ്ഘടന കെട്ടിപ്പടുത്തു കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള മനുഷ്യ വിഭവശേഷി സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ അന്താരാഷ്ട്ര തൊഴിൽമേഖലകളിലെ ആവശ്യകതയും  നൈപുണ്യവികസനവും എന്ന വിഷയത്തിൽ ഗ്ലോബൽ മൊബിലിറ്റി ആൻഡ് സ്‌കിൽസ് 2025 – അന്തർദേശീയ കോൺക്ലേവ്   ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതനുസരിച്ച്  നാടിന്റെ സമ്പദ്ഘടന വിപുലീകരിക്കാനുള്ള പദ്ധതി നവകേരള സൃഷ്ടിയുടെ ഭാഗമായി നാം ഏറ്റെടുക്കുകയാണ്. അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ Read More…