സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തിയിരുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ. ഡിവിഷൻ ബെഞ്ചാണ് മൂന്നുമാസത്തേക്ക് സ്റ്റേ പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. സിംഗിള്‍ ബെഞ്ച് നൽകിയ ഉത്തരവിലാണ് അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി ഉയർത്തണമെന്ന് നിർദേശിച്ചിരുന്നത്. എന്നാൽ, ഓണറേറിയം തുക വർധിപ്പിക്കേണ്ടത് സർക്കാർ ഭരണതലത്തിൽ തീരുമാനിക്കേണ്ട വിഷയമാണെന്നും അതിന് കോടതി അധികാരപരിധിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ഓള്‍ കേരള Read More…
Tag: kerala hc
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ തുടരാമെന്ന് ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ
കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനെ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല സ്റ്റേ നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലവധിക്ക് ശേഷം ജൂണില്‍ പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. അതുവരെ കമ്മീഷന്‍ പ്രവര്‍ത്തനം തുടരാമെങ്കിലും, അതിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഈ ഇടവേളയില്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജനഹിതം കണക്കിലെടുത്താണ് കമ്മീഷന്‍ നിയമിച്ചതെന്ന് സര്‍ക്കാര്‍ Read More…
നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: 2017ല്‍ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് വിചാരണ അവസാന ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ തീരുമാനം എടുത്തത്. ഒരു കേസില്‍ പ്രതിയായ വ്യക്തിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയും എന്ന് നേരത്തെ വാദം കേള്‍ക്കലിനിടെ കോടതി ചോദിച്ചിരുന്നതാണ്. വിചാരണയ്‌ക്കെതിരായ പ്രതിരോധത്തിനായാണ് ഹര്‍ജിയെന്നാണ് കോടതി വിമര്‍ശനം. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് Read More…
തൃശൂർ പൂരത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടം നിർബന്ധമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം സുരക്ഷയോടുകൂടി സംഘടിപ്പിക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തന്നെയായിരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാണ് പൂരം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് വിജു ഏബ്രഹാമുമടങ്ങിയ ഡിവിഷൻ ബെഞ്ച് ചേർന്നുള്ള ഹർജികളിൽ ആണ് നിര്‍ദേശങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആചാരപരമായ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് പൂരം നടത്തപ്പെടുകയെന്ന് ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു. മൂന്നു ദേവസ്വങ്ങളും തമ്മിൽ ഏകോപനത്തോടെ Read More…
വാളയാർ പെൺകുട്ടികളുടെ മരണം: മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു; നേരിട്ട് ഹാജരാകുന്നതിനും ഹൈക്കോടതി ഇളവ് അനുവദിച്ചു
കൊച്ചി : വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിൽ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സിബിഐ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്നും, കേസിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമേ വിചാരണ കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു. സിബിഐയുടെ അന്വേഷണത്തിൽ ആസൂത്രിതമായ പ്രതി ചേർക്കലുണ്ടായെന്നും, കുട്ടികളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം Read More…
‘പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകും?’ – ഹൈക്കോടതി ദിലീപിനോട്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പ്രതിയായ ദിലീപിന് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിട്ടുണ്ട്. “ഒരു പ്രതിക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കഴിയുക?” എന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കർശന ചോദ്യം. 2017-ൽ നടിയെ ആക്രമിച്ച സംഭവത്തിൽ എട്ടാം പ്രതിയായ ദിലീപ്, സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് പരിഗണിക്കുന്നതിനിടെ, “നിങ്ങൾ ഈ റിറ്റ് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നു” എന്ന് ഹൈക്കോടതി ദിലീപിനോട് പറഞ്ഞു. 2017 Read More…
‘എംപുരാന്‍’ പ്രദര്‍ശനം തടയണമെന്ന് ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി
കൊച്ചി: വിവാദങ്ങള്‍ക്കിടെ എംപുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഹര്‍ജിയില്‍ സിനിമ മതവിദ്വേഷത്തിനും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതിനും വഴിയൊരുക്കുന്നുവെന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എംപുരാന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. സിനിമയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളുണ്ടെന്ന് ഹര്‍ജിക്കാരന്‍ Read More…
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഇല്ല; ഹൈക്കോടതി ഹർജികൾ തള്ളി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ. ബാബുവാണ് വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരുടെ വാദമനുസരിച്ച്, വീണ വിജയന്റെ കമ്പനി എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിനും ഇടയിൽ നടന്ന സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചിരുന്നു. Read More…
‘ഇതെന്താ മെഡിക്കല്‍ ടൂറിസമോ?’; ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം നല്‍കുന്നതു നിര്‍ത്തിയെന്ന് ഹൈക്കോടതി
കൊച്ചി: ജയിലില്‍ മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് തെളിയിക്കാതെയെങ്കില്‍ ആരുടെയും ജാമ്യാപേക്ഷ ആരോഗ്യ കാരണങ്ങളാല്‍ അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസമായി മാറുന്നുവെന്നു കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. പാതിവില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പ്രസ്താവന. മുന്‍പ് ആരോഗ്യ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി ജാമ്യം അനുവദിച്ച ചില കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുൻ മന്ത്രി ജാമ്യം Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട് : മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും, പ്രത്യേക അന്വേഷണ സംഘം ഇത്തരം നടപടികളിൽ ഏർപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നോട്ടീസ് ലഭിച്ചവർക്ക് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. മലയാള സിനിമയിലെ ലൈംഗിക ചൂഷണ പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. 50 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായും, Read More…





