Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ട് : മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും, പ്രത്യേക അന്വേഷണ സംഘം ഇത്തരം നടപടികളിൽ ഏർപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നോട്ടീസ് ലഭിച്ചവർക്ക് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. മലയാള സിനിമയിലെ ലൈംഗിക ചൂഷണ പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

50 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായും, ഭൂരിഭാഗം കേസുകളിലും ഇരകൾ മൊഴി നല്‍കാന്‍ തയ്യാറല്ലെന്നുമാണ് സർക്കാരിന്റെ റിപ്പോർട്ട്. ഇതേത്തുടര്‍ന്ന് 30ഓളം കേസുകൾ അവസാനിപ്പിക്കേണ്ടി വരുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *