Kerala News

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരെ എസ്എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ; ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ (വ്യാഴാഴ്ച) പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവര്‍ത്തകരെ പൊലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നതെന്ന് വിദ്യാര്‍ഥി സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസം കേരള, എംജി, കാലിക്കറ്റ്, Read More…

Kerala News

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണത്തിനെതിരെയും നിരക്ക് ഏകീകരണത്തിനായും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് (തിങ്കള്‍) കൊച്ചിയില്‍ പണിമുടക്കില്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി കമ്യൂണിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വിവിധ യൂണിയനുകളും സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി അടക്കമുള്ള യൂണിയനുകള്‍ പ്രതിഷേധത്തില്‍ പങ്കുചേരും. കൊച്ചിയിലെ കലക്ടറേറ്റിന് മുമ്പില്‍ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കും. ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണു കൊച്ചി. അതുകൊണ്ടു Read More…

Kerala News

ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരയാത്ര തുടരും

തിരുവനന്തപുരം: വേതന വർദ്ധനവും പെന്‍ഷനും ഉൾപ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. സമരം 43-ാം ദിവസത്തിലേക്കെത്തിയപ്പോഴാണ് തീരുമാനം. ഇതിനൊപ്പം, മെയ് 5 മുതല്‍ ജൂണ്‍ 17 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രാപകല്‍ സമരയാത്ര നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു. എല്ലാ ജില്ലകളിലും രണ്ട് സമരപന്തലുകള്‍ ഒരുക്കിയാണ് സമരയാത്രയ്ക്കുള്ള ഒരുക്കം. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുക Read More…

Kerala News

62-ആം വയസ്സില്‍ വിരമിക്കല്‍ നിര്‍ദേശം മരവിപ്പിച്ചു; ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരുടെ പ്രധാനമായ ഒരു ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ആശാ വര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കി നടത്തിയ 2022 മാര്‍ച്ച് 2ലെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. വേതന വര്‍ധനയും മറ്റു ആവശ്യങ്ങളും ഉന്നയിച്ച് തുടരുന്ന സമരം 69-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഈ തീരുമാനം. 62-ാം വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖക്കെതിരെ ആശവര്‍ക്കര്‍മാര്‍ ശക്തമായ പ്രതിഷേധം നടത്തുകയായിരുന്നു. ആരോഗ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് Read More…

Kerala News

ആശാ വർക്കർമാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍; നാളെ വൈകീട്ട് ചര്‍ച്ച

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വർക്കർമാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. നാളെ വൈകീട്ട് മൂന്നുമണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടക്കുമെന്ന് എന്‍എച്ച്എം ഓഫീസ് സമരക്കാരെ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ചാ ക്ഷണം. സമരക്കാരെ മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. 52-ാം ദിവസത്തിലേക്ക് കടന്ന സമരത്തിന് തീര്‍പ്പാകുമോ എന്ന പ്രതീക്ഷയിലാണ് ആശാ വർക്കർമാർ. സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ Read More…

Kerala News

ആശാവർക്കർമാരുടെ പ്രശ്നത്തിൽ അനുഭാവപൂർണ സമീപനം; ഗുജറാത്ത് ചെയ്ത പോലെ കേരളം ചെയ്യില്ല: ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: ആശാവർക്കർമാരുടെ പ്രശ്നത്തിൽ സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സമരക്കാരോട് ദേഷ്യമോ വിരോധമോ ഇല്ലെന്നും കേന്ദ്ര സർക്കാരിന്റെ ‘ആശ’ പദ്ധതിയിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ അധിക തുക അനുവദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. “വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണം. സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം കൂട്ടാനാവില്ല,” മന്ത്രി പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ സംസ്ഥാനത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ നിറവേറ്റാൻ കഴിയില്ലെന്നും ആശ വർക്കർമാരുടെ സമരത്തിന്‌ നേതൃത്വം നൽകുന്നവർ വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ Read More…

Kerala News

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം ഇന്നുമുതല്‍; ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വീണാ ജോര്‍ജ് ഡല്‍ഹിയിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഇന്നു മുതൽ നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്ക് സമരം തുടങ്ങുമെന്ന് വർക്കർമാർ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. പ്രാഥമിക ഘട്ടത്തില്‍ മൂന്നു പേരാണ് നിരാഹാരം ഇരിക്കുക. അതേസമയം, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രത്തിന്റെ പദ്ധതിയിലുള്‍പ്പെടുന്ന Read More…

Kerala News

‘പുതിയ നിര്‍ദേശങ്ങളില്ല’; ചര്‍ച്ച പരാജയം – ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിന്

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 38 ദിവസം നീണ്ട സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സമര നേതാക്കള്‍ അറിയിച്ചു. ആശാ പ്രവര്‍ത്തകര്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ചയായില്ല എന്നും ഓണറേറിയം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം വന്നില്ല എന്നും സമരക്കാര്‍ ആരോപിച്ചു. “വിഷയം യാഥാര്‍ത്ഥ്യബോധത്തോടെ കാണണം, സമരം അവസാനിപ്പിക്കണം” എന്നതാണ് മന്ത്രിയുടെ നിലപാട്. സർക്കാർ സാമ്പത്തിക പ്രതിസന്ധി ഉദ്ദേശിച്ച് ആശവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. Read More…

Kerala News

വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം; സമരം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു . വ്യാഴാഴ്ച (മാര്‍ച്ച് 20) മുതല്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കും എന്ന് സമരസമിതി പ്രഖ്യാപിച്ചു. സമരത്തിന്റെ ഭാഗമായി മൂന്ന് മുന്‍നിര നേതാക്കള്‍ നിരാഹാരമിരിക്കും. രണ്ടു ആശാ വര്‍ക്കര്‍മാരും സമരസമിതിയിലെ ഒരാളുമാണ് നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്.ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നതിനിടെ, ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരം നടത്തുന്ന ആശ Read More…

Kerala News

ആശാ വര്‍ക്കര്‍ ഓണറേറിയം: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു, സമര വിജയമെന്ന് നേതാക്കള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നതിനിടെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി നിശ്ചയിച്ച 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഈ മാനദണ്ഡങ്ങളുടെ പിന്‍വലനം. മുമ്പ്, യോഗങ്ങളില്‍ പങ്കെടുക്കാത്തതോ മറ്റ് കാരണങ്ങളാല്‍ യോഗം മുടക്കുന്നതോ മൂലം ഓണറേറിയത്തില്‍ നിന്ന് തുക കുറയ്ക്കുന്ന രീതിയിലായിരുന്നു മാനദണ്ഡങ്ങള്‍. അതിനാല്‍ പോലും അവരുടെ തുച്ഛമായ പ്രതിഫലത്തില്‍ വലിയ കുറവുണ്ടാകുമെന്നായിരുന്നു ആശമാരുടെ പ്രധാന പരാതി. Read More…