കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്‌ഷ്യം വെച്ച് അഞ്ചു പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ഇന്ന് ഓൺലൈൻ വഴി തറക്കല്ലിട്ടു. അതിൽ 126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം നാല് പദ്ധതികളും, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് വഴി 161 കോടി രൂപ മുതല്മുടക്കുള്ള ഫിഷിങ് ഹാർബർ പദ്ധതിയും ഉൾപ്പെടുന്നു. ഇതുവഴി 1,47,522 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതുകൂടാതെ രണ്ടുലക്ഷത്തില്പരം പുതിയ തൊഴിലുകൾ Read More…
Tag: kerala
“കുറ്റകരമായ മൗനവും കാപട്യവും”; ഡയറക്ടർ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു
മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ആഷിഖ് അബു, ഫെഫ്ക (ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് രാജി സമർപ്പിച്ചു. ഫെഫ്കയുടെ പ്രവർത്തനങ്ങളോട് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച ആഷിഖ് അബു, സംഘടനയുടെ നിശബ്ദതയും കാപട്യവും വിമർശിച്ച് രംഗത്തെത്തി. ഫെഫ്കയുടെ പ്രവർത്തനങ്ങളിൽ അഴിമതി, അനീതികൾ തുടങ്ങിയവയുള്ളതായി ആരോപിച്ച അദ്ദേഹം, സംഘടനയുടെ താത്പര്യങ്ങൾ താൻ പിന്തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തു. ഫെഫ്കയുടെ സമീപനം സംഘടനയുടെ അന്തസിൽ വീഴ്ച വരുത്തുന്നതാണെന്നും അതിനാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ Read More…
മഴ വീണ്ടും കനക്കുന്നു; കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കൊച്ചിയില്‍ രാത്രി തുടങ്ങി തുടരുന്ന മഴ, സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ശക്തമായ രീതിയിൽ തുടരുകയാണ്. പാലക്കാട് ജില്ലയിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ, ഇടവിട്ട് കനത്ത മഴയേറ്റ് പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും 15 സെന്റീമീറ്റർ വീതം ഉയർത്തി തുറന്നു. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകളും വീണ്ടും തുറക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഉണ്ട്. കോഴിക്കോട്ടും കാസർഗോട്ടും വയനാട്ടിലും രാത്രി Read More…
വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും:പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി
ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപയാണ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി Read More…
വയനാട് പുനരധിവാസം: സര്‍വ്വകക്ഷിയോഗത്തിന്‍റെ പൂര്‍ണ പിന്തുണ
വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും Read More…
“അമ്മയിലെ കൂട്ടരാജി: ഭീരുത്വം, ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോട്ടം” – പാർവതി തിരുവോത്ത്
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയുടെ കൂട്ടരാജിയെ കുറിച്ച് നടി പാർവതി തിരുവോത്ത് കടുത്ത പ്രതികരണം നടത്തി. പാർവതി, ഈ കൂട്ടരാജിയെ ഭീരുത്വം എന്നും, മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോട്ടം എന്നും വിശേഷിപ്പിച്ചു. ബർക്ക ദത്തയുമായി നടത്തിയ അഭിമുഖത്തിലാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ്, ‘അമ്മ’യുടെ നിലവിലെ ഭരണസമിതി, മോഹൻലാൽ അടക്കമുള്ള അംഗങ്ങൾ രാജിവെച്ചിരുന്നു. ഈ രാജി, സിനിമാ മേഖലയിലെ അതിക്രമങ്ങൾക്കെതിരായ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുണ്ടായതാണ്. പാർവതി തിരുവോത്ത്, Read More…
സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ Read More…
വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.
വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.രാമചന്ദ്രൻ്റെ വീടിൻ്റെ പണി എതിർകക്ഷി കരാർ പ്രകാരം ഏറ്റെടുത്തിരുന്നു.എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയുണ്ടായില്ല. കരാറിലേയും പ്ലാനിലേയും അളവുകൾക്ക് വിരുദ്ധമായാണ് പല പണികളും നിർവ്വഹിച്ചത്. പണികൾ നിർവ്വഹിച്ചതിൽ അപാകതകളും ഉണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ Read More…
പാലക്കാടിന് വ്യവസായ സ്മാർട്ട് സിറ്റി: 3,806 കോടി രൂപയുടെ വലിയ നിക്ഷേപം
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ വലിയ പദ്ധതിയായ ഇന്ത്യയുടെ 12 വ്യവസായ സ്മാർട്ട് നഗരങ്ങളിൽ ഒന്നാണ് പാലക്കാടിന്റെ പുതുശേരി. 51,000 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ പദ്ധതിക്ക് ലക്ഷ്യമിട്ടിരിക്കുകയാണ്. 3,806 കോടി രൂപ ചെലവിൽ കൊച്ചി-സേലം പാതയിലായിരിക്കും ഈ വ്യവസായ നഗരം സ്ഥാപിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ഈ പ്രമുഖ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സ്മാർട്ട് സിറ്റി നിർമിക്കുന്നത്. മെഡിക്കൽ, കെമിക്കൽ, നോൺ Read More…
കാന്‍സര്‍ മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍
ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകളിലൂടെ. ‘കാരുണ്യ സ്പര്‍ശം’ ഉദ്ഘാടനം നാളെ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ഇപ്പോള്‍ കാരുണ്യ ഫാര്‍മസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റായി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍











