തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ടിനെ ഉൾപ്പെടെ ബാധിക്കുന്ന കേന്ദ്ര സ്ഫോടകവസ്തു നിയമ ഭേദഗതിയെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ആശങ്ക കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിൽ, നവംബർ 11-ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതികൾ ഉത്സവങ്ങളുടെ ഭാഗമായ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷം, വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രിയുടെ തലത്തിൽ കേന്ദ്ര സർക്കാരിന് കത്ത് അയക്കാനും തീരുമാനിച്ചു. പൂരത്തെയും മറ്റും ബാധിക്കുന്ന ഈ നിയമഭേദഗതിക്ക് അനുകൂലമായ പരിഹാരം കേന്ദ്ര സർക്കാർ കണ്ടെത്തുമോയെന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Tag: thrissur pooram
പൂരം പ്രതിസന്ധിയില്ലാതെ നടത്തും – ബിജെപി
തൃശൂർ: പൂരം വെടിക്കെട്ടിന് പ്രതിസന്ധിയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. വെടിമരുന്ന് സംഭരണശാലയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിലുള്ള അകലത്തിന് പൊതുവായ മാർഗനിർദ്ദേശം നല്കുക മാത്രമാണ് കേന്ദ്രം ചെയ്തിട്ടുള്ളത്.പുറ്റിങ്ങൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിദഗ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളാണിത്. അപകടകരമായ രീതിയിൽ സംഭരണശാലക്ക് തൊട്ടടുത്ത് വെടിക്കെട്ട് നടക്കുന്നയിടങ്ങളിൽ മനുഷ്യ ജീവൻ്റെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. മറിച്ചുള്ള പ്രചരണങ്ങൾ രാഷ്ട്രീയമായ ദുരുദ്ദേശത്തോടെയുള്ളതാണ്.തൃശൂർ പൂരത്തിൻ്റെ കാര്യത്തിൽ ഒരു പ്രതിസന്ധിയുമുണ്ടാകില്ല. പൂരത്തിന് വ്യവസ്ഥയിൽ ഇളവ് Read More…
പൂരം കലക്കൽ അന്വേഷണം: റിപ്പോർട്ട് പുറത്തുവിടില്ലെന്ന് സർക്കാർ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിനെ കുറിച്ചുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെയും ഡിജിപിയുടെയും അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ പുറത്തുവിടില്ല. ഈ റിപ്പോർട്ടുകൾ രഹസ്യ രേഖകളായതിനാൽ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തിലെ രഹസ്യ വിവരങ്ങളും നിയമ പ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. തൃശൂർ പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചനയെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോൾ, വിവിധ വകുപ്പുകളുടെ വീഴ്ചകളെ ഡിജിപിയും ഇന്റലിജൻസ് മേധാവിയും പരിശോധിക്കുകയാണ്.
തൃശൂർ പൂരം: സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അന്വേഷണം ക്രമസമാധാന തകരാറുകളുടെ പശ്ചാത്തലത്തിൽ ഡിജിപിയുടെ റിപ്പോർട്ട് പ്രകാരമാണ്. പൂരം നടത്തിപ്പിനിടെ ക്രമസമാധാനത്തിലും വിവിധ വകുപ്പുകളിലുമുണ്ടായ വീഴ്ചകളെ കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാം, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൂരം, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിൽ വലിയ സ്ഥാനമുള്ള ഒരു ഉത്സവമാണെന്നും, ആഘോഷത്തിന്റെ Read More…
തൃശൂർ പൂരം കലക്കൽ: എഡിജിപിക്ക് തിരിച്ചടി, പുതിയ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ ശുപാർശ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിനെ ചൊല്ലി എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളിയുള്ള പുതിയ അന്വേഷണത്തിന് ശുപാർശ. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്ധയാണ് എഡിജിപിക്കെതിരെയും പൂരം കലക്കലിനും ഡിജിപി തലത്തിൽ അന്വേഷണം നടത്താൻ ശുപാർശ നൽകിയിരിക്കുന്നത്. അജിത് കുമാർ തയ്യാറാക്കിയ സ്വയംപരിരക്ഷാ റിപ്പോർട്ട് ഡിജിപി തള്ളിയതോടെയാണ് പുതിയ അന്വേഷണം ആവശ്യമെന്ന നിഗമനത്തിൽ സർക്കാർ എത്തിയത്. പൂരം സമയത്ത് ഇടപെടലുകൾ നടത്താത്തതിൽ അജിത് കുമാറിനെതിരെ ഡിജിപി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. രണ്ട് തലത്തിലുള്ള അന്വേഷണം വേണമെന്ന ശുപാർശയിൽ Read More…
തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി – മുഖ്യമന്ത്രി പിണറായി വിജയൻ
തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃശൂർ പൂരം സംബന്ധിച്ച റിപ്പോർട്ട് നാളെ തൻ്റെ കൈയ്യിൽ കിട്ടും. വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് ലഭിച്ചശേഷം പുറത്തുവിടും. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് Read More…
തൃശൂർ പൂരം കലുഷിതമായത് ഗൂഢാലോചനയോ? പൊലീസിന് വീഴ്ചയെന്ന് വി.എസ്. സുനിൽകുമാർ
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനെ പാളിച്ചയാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രി, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്. സുനിൽകുമാർ രംഗത്തെത്തി. പൂരം നടത്തിപ്പിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായും, ഇത് താൻ അന്ന് തന്നെ ഉന്നയിച്ചിരുന്ന കാര്യമാണെന്നും സുനിൽകുമാർ വ്യക്തമാക്കി. തൃശൂരിൽ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും, സംഭവത്തിൽ താനടക്കമുള്ളവർക്കെല്ലാം പ്രതിക്കൂട്ടിലായിട്ടുണ്ടെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു. അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല, അതിനാൽ ഉടൻ പുറത്ത് വരണം എന്ന Read More…





