വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ 11 കോടി രൂപകൂടി അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം പദ്ധതിയ്ക്ക് 22 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. 65 വയസ്സിനു മുകളില്‍ പ്രായമുള്ള നഗരപ്രദേശവാസികളായ വയോജനങ്ങൾക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്ക് സേവനം തുടങ്ങിയവ നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ നഗരസഭാ Read More…
Tag: dr r bindhu
അഴീക്കോടിന്റെ ഭവനവും ഗ്രന്ഥശാലയും സെന്റർ ഓഫ് എക്സലൻസ് ഉപകേന്ദ്രമായി ഭാഷാപഠന കേന്ദ്രമാക്കും: മന്ത്രി ഡോ. ബിന്ദു
ഡോ. സുകുമാർ അഴീക്കോടിന്റെ തൃശൂർ എരവിമംഗലത്തുള്ള ഭവനവും ഗ്രന്ഥശേഖരവും പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നതിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദുവിന്റെ ഇടപെടൽ. ഭവനവും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ‘കേരള ലാംഗ്വേജ് നെറ്റ്വർക്ക്’ എന്ന സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായാണ് അഴീക്കോടിന്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം പ്രവർത്തിക്കുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. ഡോ. സുകുമാർ അഴീക്കോടിന്റെ അനുസ്മരണ പരിപാടിയിൽ വെച്ചാണ് അഴീക്കോടിന്റെ ഗ്രന്ഥശേഖരം പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.അതിനോട് ഉടൻ Read More…
സംസ്ഥാന സ്കൂൾ കലോത്സവം – കലാപ്രതികളെ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു
കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശ്ശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥിപ്രതിഭകൾക്ക് നാടിന്റെ സ്നേഹാദരം സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായിരുന്നു സംസ്ഥാന കലോത്സവത്തിൽ വിജയതിലകമണിഞ്ഞ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെയും മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാ Read More…
നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു
സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ട്രെയിനിംഗ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്‌സ്, ഹോർട്ടികൾച്ചർ നേഴ്‌സറി മാനേജ്‌മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ടെയ്‌ലറിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുകയെന്ന് മന്ത്രി പറഞ്ഞു. Read More…
ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്‌മരണാഞ്ജലി
വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രന് ഇരിങ്ങാലക്കുട സ്മരണാഞ്ജലി അർപ്പിച്ചു. ആയുസ്സ് മുഴുവനും സംഗീതാർച്ചനയായി ജീവിച്ച പ്രിയഗായകന്റെ ഓർമ്മകൾ പങ്കിട്ട് സംഗീതാസ്വാദകരുൾപ്പെട്ട ജനാവലി ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽ ഒത്തുചേർന്നു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഗാനഭാവം അനനുകരണീയമാണെന്നും മലയാളത്തിന്റെ ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിലെ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്‌തുലമാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രമേയം Read More…
ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു
ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്. കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. എങ്ങനെയാണ് പരിമിതികൾക്ക് നടുവിൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ ഭിന്നശേഷിക്കാർ അവരുടെ ജീവിതം Read More…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് ഇന്നവേഷന്‍: എം ജിയില്‍ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രത്തിന് ധാരണാപത്രമായി
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ സ്ഥാപിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സിന്റെ (മികവിന്റെ കേന്ദ്രം) ധാരണാപത്രം കൈമാറി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കൂടിയായ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ സാന്നിദ്ധ്യത്തില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും മഹാത്മാഗാന്ധി സര്‍വ്വകലാശാലയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് ഇന്നവേഷന്‍ (കെഐഎസ്ടിഐ) എന്ന പേരിലാണ് ഈ കേന്ദ്രമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തില്‍ എത്തിക്കാന്‍ സ്ഥാപിക്കുന്ന ഏഴ് Read More…
അസാപ് എ.സി.ഇ പോർട്ടൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള രൂപകൽപ്പന ചെയ്ത അസാപ് എ.സി.ഇ പോർട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു. എട്ടുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി തിരിച്ചറിയുവാനായി തയ്യാറാക്കിയ പോർട്ടലാണ് അസാപ് എ.സി.ഇ (ആപ്റ്റിട്യൂട് ആൻഡ് കോംപീറ്റൻസി ഇവാലുവേഷൻ). വിമൻസ് കോളേജ് നടത്തുന്ന കോഗ്‌നിറ്റോപ്പിയ: മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. അസാപ് കേരളയുടെ ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡിറക്ടറായ Read More…
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏഴു മികവിൻ്റെ കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി ഡോ. ആർ. ബിന്ദു
കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഏഴു മികവിൻ്റെ കേന്ദ്രങ്ങൾ (സെൻ്റർ ഓഫ് എക്സലൻസ്) ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. കുസാറ്റിൽ നടന്ന ദ്വിദിന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൻ്റെ സമാപന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ സർവകലാശാലകളുടെ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ, കേരള Read More…
ജയചന്ദ്രൻ്റെ വിയോഗം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനസന്ദേശം
രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നു തന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന ഈ ജന്മം തീരില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.കേരളക്കരയാകെ ഇക്കാലമത്രയും പടർന്നു നിന്ന ആ സ്വരത്തോടുള്ള അഭിനിവേശംകൊണ്ടും എൻ്റെ നാടായ ഇരിങ്ങാലക്കുടയുടെ ഞരമ്പിൽ നിന്നുള്ള സംഗീതമാണ് കേരളത്തിൻ്റെ ഭാവഗാനമുദ്രയായി തീർന്നതെന്നതിലെ അഭിമാനം കൊണ്ടും ആ വേദനയെ മറികടക്കാൻ കാലം സഹായിക്കട്ടെ – മന്ത്രി ഡോ. ബിന്ദു അനുശോചനക്കുറിപ്പിൽ പറഞ്ഞു.








