India News

അഹമ്മദാബാദ് ദുരന്തം; പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍; മന്ത്രി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയിലെന്ന് വ്യോമയാന സഹമന്ത്രി. ജൂണ്‍ പതിനാറിന് ശേഷം 51 കമാന്‍ഡര്‍മാര്‍ ഉള്‍പ്പടെ 112 പൈലറ്റുമാര്‍ മെഡിക്കല്‍ അവധിയിലാണെന്ന് സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. എയര്‍ ഇന്ത്യ അപകടത്തിന് ശേഷം പൈലറ്റുമാര്‍ കൂട്ട അവധിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ജയപ്രകാശ് എംപിയുടെ ചോദ്യത്തിനാണ് വ്യോമയാന സഹമന്ത്രി മുരളീധരന്‍ മൊഹോള്‍ ലോക്‌സഭയെ രേഖാമുലം ഇക്കാര്യം അറിയിച്ചു. അപകടത്തിന് ശേഷം പൈലറ്റുമാരുടെ മെഡിക്കല്‍ ലീവിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായതും 112പേര്‍ അവധിയിലാണെന്നും മന്ത്രി അറിയിച്ചു. ഇതില്‍ 51 Read More…

India News

അഹമ്മദാബാദ് വിമാനാപകടം: ക്യാപ്റ്റൻ ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്; പൈലറ്റുമാരെ അപകീർത്തിപ്പെടുത്തുന്ന ശ്രമമെന്ന് സംഘടന

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ Read More…

India News

അഹമ്മദാബാദ് വിമാന ദുരന്തം: ‘എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായ നിലയിൽ’; പക്ഷി ഇടിച്ചില്ലെന്ന് പ്രാഥമിക അന്വേഷണം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. Read More…

India News

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് ഡാറ്റ പരിശോധനം തുടങ്ങി; നിർണായക വിവരങ്ങൾ ശേഖരിച്ചു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിർണായകമായ ബ്ലാക് ബോക്‌സ് ഡാറ്റ ലഭിച്ചുവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അന്വേഷണവുമായി മുന്നോട്ട് പോകുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തിലെ മുഖ്യ തെളിവുകളിലൊന്നായ ബ്ലാക് ബോക്സിന്റെ മെമ്മറി മൊഡ്യൂളിൽ നിന്ന് ജൂൺ 25-ന് ഡാറ്റ ഡൗൺലോഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും (സിവിആര്‍), ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും (എഫ്ഡിആര്‍) ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിശകലനം ഇപ്പോഴും പുരോഗമിക്കുകയാണ്. വിമാനം തകർന്നതിന്റെ തൊട്ടുമുമ്പ് എന്ത് സംഭവിച്ചുവെന്നതിന്റെ സൂചനകൾ കണ്ടെത്താനുള്ള Read More…

Kerala News

അഹമ്മദാബാദ് വിമാന ദുരന്തം: നഴ്‌സ് രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തി; സംസ്‌കാരം ഇന്ന് വൈകീട്ട്

അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് മന്ത്രി ജി.ആര്‍. അനിലും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും എം.വി. ഗോവിന്ദനും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബിജെപി നേതാവ് എസ്. സുരേഷും അടക്കമുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മൃതശരീരം പിന്നീട് രഞ്ജിതയുടെ സ്വദേശമായ പത്തനംതിട്ടയിലെ പുല്ലാട്തേക്ക് കൊണ്ടുപോയി. രാവിലെ 10 മണിക്ക് പുള്ളാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി Read More…

Kerala News

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എൻ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. തന്റെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ ജീവൻ വിമാന അപകടത്തിൽ പൊലിഞ്ഞത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ Read More…

India News

അഹമ്മദാബാദ് വിമാനാപകടം: എയര്‍ ഇന്ത്യയില്‍ നടപടി ശക്തം; ഡിവിഷണല്‍ വൈസ് പ്രസിഡന്റ് അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരെ മാറ്റി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. എയര്‍ ഇന്ത്യയുടെ സുപ്രധാന ചുമതലകളിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ നീക്കി. വിമാന കമ്പനിയുടെ ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണം എന്നാണ് ഡിജിസിഎ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് Read More…

India News

സാങ്കേതിക തകരാറ്: അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; ദുരന്തത്തിനുശേഷമുള്ള ആദ്യ സര്‍വീസ്

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. കഴിഞ്ഞ ആഴ്ച നടന്ന രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിനുശേഷം ഈ റൂട്ടില്‍ ഒരുക്കിയിരുന്ന ആദ്യ സര്‍വീസായിരുന്നു ഇത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10ന് പറന്നുയരേണ്ടിയിരുന്ന എഐ 159 നമ്പര്‍ ഫ്‌ലൈറ്റാണ് റദ്ദാക്കിയത്. വിമാനത്തിന് ടേക്ക് ഓഫ് നടത്താനാകാതായതോടെ യാത്രക്കാരെ ഇറക്കിവിട്ടു. തങ്ങളുടെ ടിക്കറ്റിന് പകരം മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടയില്‍ എയര്‍ ഇന്ത്യ റദ്ദാക്കുന്ന Read More…

India News

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചു; മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്, മരണസംഖ്യ 294 ആയി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി സമിതി രൂപീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് പുറമേ, ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും സമിതി പരിശോധിക്കും. ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, വിമാനമെയിന്റനന്‍സ് രേഖകള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ലോഗ്, സാക്ഷികളുടെ മൊഴികള്‍ തുടങ്ങിയ എല്ലാ പ്രധാന രേഖകളും സമിതി വിലയിരുത്തും. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി Read More…