കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കണമെന്ന ആവശ്യം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് മുമ്പ് തന്നെ കോടതി നിർദ്ദേശം നൽകിയിരുന്നുവെങ്കിലും മറുപടി നൽകാൻ നാല് ആഴ്ച സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി. “കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലേയെന്ന്?” കോടതി കേന്ദ്രത്തോട് ചോദിച്ചു. തീരുമാനം എങ്ങനെ ഇത്രയും നീണ്ടുപോകുന്നു എന്നും കോടതി ആരാഞ്ഞു. സംസ്ഥാനത്തിന്റെ നീണ്ടകാല ആവശ്യം അവഗണിക്കാനാകില്ലെന്ന Read More…
Tag: AIMS
ആലപ്പുഴ അല്ലെങ്കില്‍ തൃശൂര്‍, എയിംസില്‍ ഒറ്റ നിലപാടേ ഉള്ളൂ: സുരേഷ് ഗോപി
തൃശൂര്‍: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില്‍ ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ അല്ലെങ്കില്‍ തൃശൂരിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. ഇക്കാര്യം 2016 ലേ പറഞ്ഞിട്ടുള്ളതാണ്. എയിംസ് ഏതു ജില്ലയിലാണെങ്കിലും കുഴപ്പമില്ലെന്ന് എം ടി രമേശ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. എയിംസ് തുടങ്ങാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരണം. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയില്‍ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് Read More…
എയിംസിനു വേണ്ടി തൃശൂരിൽ സ്ഥലം തരാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
എയിംസിനു വേണ്ടി തൃശൂരിൽ സ്ഥലം തരാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ എയിംസ് വന്നാൽ എംപി എന്ന നിലയിൽ എനിക്ക് ഗരിമയാകും. അതിനെ തടയുകയാണ് ലക്ഷ്യംമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ അവിണിശ്ശേരി പാലക്കൽ ശെരിശേരിക്കാവ് ക്ഷേത്രത്തിന് സമീപം നടന്ന കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. തൃശ്ശൂരിൽ എയിംസ് വരുന്നതിനു വേണ്ടിയിട്ടുള്ള സ്ഥലം അനുവദിക്കാത്തതിനു പിന്നിൽ Read More…
കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹം: മന്ത്രി വീണാ ജോർജ്
കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്. എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർത്ഥനയും നടത്തിയിരുന്നു. കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.





