Environment Health India Medical News Politics

ഡൽഹിയിൽ വായുമലിനീകരണത്തിന് നേരിയ ആശ്വാസം

ന്യൂഡൽഹി: ദിവസങ്ങളായി അതീവ ഗുരുതരമായ വായുമലിനീകരണത്തിൽ ശ്വാസംമുട്ടിയ ഡൽഹിക്ക് നേരിയ ആശ്വാസം. ഞായറാഴ്ച നഗരത്തിലെ വായുഗുണനിലവാര സൂചിക (എക്യുഐ) 290 ആയി കുറഞ്ഞതോടെ വായുനില ‘വളരെ മോശം’ വിഭാഗത്തിൽനിന്ന് ‘മോശം’ വിഭാഗത്തിലെത്തി. ദീപാവലിക്ക് പിന്നാലെ മലിനീകരണം രൂക്ഷമായതോടെ നവംബർ 11 മുതൽ ഡൽഹിയിൽ വായുഗുണനിലവാരം ‘വളരെ മോശം’ അവസ്ഥയിലായിരുന്നു. ഇക്കാലയളവിൽ മണിക്കൂർ അടിസ്ഥാനത്തിലുള്ള എക്യുഐ പലപ്പോഴും ‘ഗുരുതര’ വിഭാഗത്തോട് അടുത്തെത്തുകയും ഒരുതവണ അതിൻ്റെ പരിധി മറികടക്കുകയും ചെയ്തിരുന്നു. മലിനീകരണത്തെ തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ പുകമഞ്ഞിൽ മൂടിയ Read More…