Kerala News

അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം.; പുതിയ മെനുവിലെ ഭക്ഷണം സൂപ്പറെന്ന് മന്ത്രി

അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളുടെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാല സന്ദർശിച്ചു ഭക്ഷണം രുചിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ‘ഉപ്പുമാവ് വേണ്ട, ബിർണാണി മതി’ എന്ന് കായംകുളം ദേവികുളങ്ങരയിലെ മൂന്നുവയസ്സുകാരൻ ശങ്കുവിന്റെ ആവശ്യമാണ് യഥാർത്ഥത്തിൽ അങ്കണവാടികളിലെ മെനു സംവിധാനം പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിനും Read More…

Kerala News

അങ്കണവാടിയിൽ ഇനി ബിരിയാണിയും പുലാവും! ശങ്കുവിന്റെ ആഗ്രഹം പുതിയ ഭക്ഷണമെനുവിലൂടെ സാക്ഷാത്കരിച്ചു

തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് ഇനി ബിരിയാണിയും പുലാവും ഉൾപ്പെടെയുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കാം. ശങ്കുവെന്ന ബാലന്റെ ആഗ്രഹം കേന്ദ്രമാക്കി വനിത ശിശുവികസന വകുപ്പ് അങ്കണവാടികളുടെ ഭക്ഷണ മെനു സമഗ്രമായി പരിഷ്‌കരിച്ചു. പുതുക്കിയ മെനുവിൽ ആരോഗ്യപരവും പോഷകസമൃദ്ധവുമായ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്ക് വൈവിധ്യമാർന്ന ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല Read More…

Kerala News

അങ്കണവാടി പ്രവേശനോത്സവം ജൂൺ 3ന്; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

അങ്കണവാടികളിലെ 2025-26 വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 3ന് രാവിലെ 9.30ന് പത്തനംതിട്ടയിലെ  മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പർ അങ്കണവാടിയിൽ നടക്കും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും. പ്രീസ്‌കൂൾ കുട്ടികൾക്കായുള്ള പരിഷ്‌കരിച്ച മാതൃക ഭക്ഷണ പദ്ധതിയുടെ പ്രകാശനവും, കുട്ടികളുടെ വളർച്ചാ നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നതിനുള്ള ‘കുഞ്ഞൂസ് കാർഡ്’ വിതരണവും മന്ത്രി നിർവഹിക്കും. സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)യുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന Read More…

Kerala News

അങ്കണവാടികളിൽ ഇനി ‘കുഞ്ഞൂസ് കാർഡ്’; ശാരീരിക-ബൗദ്ധിക വളർച്ച വിലയിരുത്താൻ ശാസ്ത്രീയ മാർഗം

തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ച പ്രായാനുസൃതമായി നിരീക്ഷിക്കാൻ ‘കുഞ്ഞൂസ് കാർഡ്’ എന്ന പുതിയ ശാസ്ത്രീയ മാർഗം അവതരിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് പുതിയ കാർഡിന്റെ പ്രകാശനം നിർവഹിച്ചത്. കുട്ടിക്ക് സ്വയം നിർവഹിക്കാൻ കഴിയാത്ത പ്രവർത്തനങ്ങൾ തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനം നൽകാനാകും എന്നതാണ് കാർഡിന്റെ മുഖ്യ സവിശേഷത. സംവേദനശേഷികൾ, സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ, ദന്താരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി വളർച്ചാ മാറ്റങ്ങൾ വിലയിരുത്താൻ കാർഡ് സഹായിക്കുന്നു. കാർഡിൽ ഉയരം, Read More…

Kerala News

അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആ മകൻ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉൾക്കൊള്ളുകയാണ്. കുട്ടികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങൾ അങ്കണവാടി വഴി നൽകുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് Read More…

Kerala News

30 സ്മാർട്ട് അങ്കണവാടികൾ കൂടി യാഥാർത്ഥ്യമായി

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ വച്ച് ഡിസംബർ 26 വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. എം.പി.മാരായ കെ. സുധാകരൻ, ഷാഫി Read More…