കുറ്റൂർ സ്വാശ്രയ സ്പെഷൽ സ്കൂൾ ആന്റ് വൊക്കേഷ്ണൽ ട്രെയിനിങ് സെന്റിൻറെ മുപ്പത്തിമൂന്നാമത് വാർഷികാഘോഷം കേരള സംഗീത നാടക അക്കാദമി ഹാളിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച രീതിയിൽ ട്രെയിനിങ് നൽകിവരുന്ന സ്വാശ്രയ ഡയറക്ടർ ശാന്താ മേനോനേയും അധ്യാപകരേയും കലക്ടർ അഭിനന്ദിച്ചു. സ്കൂളിന് നിരന്തരം സഹായസഹകരണങ്ങൾ നൽകി വരുന്ന എല്ലാവരെയും പരാമർശിച്ച കലക്ടർ സ്വാശ്രയയിലെത്തി നേരിട്ട് കുട്ടികളുമായി സംവദിക്കുമെന്നും ഉറപ്പുനൽകി. സിമ്പതിയല്ല പ്രോഝാഹനമാണ് ഇത്തരം കുട്ടികൾക്ക് വേണ്ടതെന്ന് ചടങ്ങിൽ Read More…


