Business Economy Growth India International Job News Politics

വാണിജ്യ കൽക്കരി ഖനി ലേലം: സുതാര്യതയും നിക്ഷേപവും തൊഴിലവസരങ്ങളും വർധിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ കൽക്കരി ഖനി ലേല നടപടികൾ ഖനന മേഖലയിലെ പ്രധാന പരിഷ്‌കാരമായി മാറിയതായി കേന്ദ്ര സർക്കാർ. സുതാര്യമായ ഖനിവിതരണം, നിക്ഷേപം, മത്സരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് 2020 ജൂണിൽ ആരംഭിച്ച ലേല സംവിധാനം. 2014ൽ സുപ്രീം കോടതി 204 കൽക്കരി ബ്ലോക്കുകളുടെ അനുമതി റദ്ദാക്കിയതിനെത്തുടർന്നാണ് കൽക്കരി അനുവദിക്കൽ ചട്ടാധിഷ്ഠിത നടപടിയിലേക്ക് മാറിയത്. 2020 മുതൽ ഒമ്പത് സംസ്ഥാനങ്ങളിലായി 147 കൽക്കരി ഖനികൾ ലേലം ചെയ്തു. 44 പുതിയ കമ്പനികൾക്ക് ഖനികൾ ലഭിച്ചു. ലേലം ചെയ്ത ഖനികളിലൂടെ Read More…

News Sports

ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍

ന്യൂഡല്‍ഹി: 2026 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും.കഴിഞ്ഞ 2 സീസണിലും വിദേശത്തായിരുന്നു ലേലം നടന്നത്. 2023ല്‍ ദുബായ് വേദിയായപ്പോള്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടന്നത്. മുന്‍ മിനി ലേലങ്ങളെ പോലെ ഒരു ദിവസമായിരിക്കും ഇത്തവണത്തെ മിനി ലേലവും. നിലനിര്‍ത്താനും വിടുതല്‍ നല്‍കാനും ഉദ്ദേശിക്കുന്ന കളിക്കാരുടെ പട്ടിക ടീമുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കുമുമ്പ് സമര്‍പ്പിക്കണം. അതിനുശേഷം രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍നിന്ന് ആദ്യം ഷോട്ട്‌ലിസ്റ്റും പിന്നീട് Read More…

International News

സ്വര്‍ണ കക്കൂസ് ‘അമേരിക്ക’ ലേലത്തിന്, പ്രാരംഭ വില ’83 കോടി’ രൂപ

ന്യൂയോര്‍ക്ക്: ആഡംബരത്തിന്റെ അവസാനവാക്ക്, പതിനെട്ട് കാരറ്റില്‍ നിര്‍മിച്ച സ്വര്‍ണ ടോയ്ലറ്റ് ലേലത്തിന്. മൗറിസിയോ കാറ്റലന്‍ എന്ന ശില്‍പി നിര്‍മിച്ച ‘അമേരിക്ക’ എന്നു പേരിട്ടിരിക്കുന്ന സ്വര്‍ണ ടോയ്ലറ്റ് ആണ് ന്യൂയോര്‍ക്കിലെ സോത്ത്ബീസ് ലേലം പ്രഖ്യാപിച്ചത്. നവംബര്‍ 18 ന് വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക്കിലെ സോത്ത്ബിയുടെ ആസ്ഥാനത്താണ് ‘അമേരിക്ക’യുടെ ലേലം നിശ്ചയിച്ചിരിക്കുന്നത്. അമിതമായ സമ്പത്തിനെ പ്രതിനിധീകരിക്കുന്നു എന്ന് വിശേഷിപ്പിച്ച ആക്ഷേപഹാസ്യ സ്വഭാവത്തോടെയാണ് ഇറ്റാലിയന്‍ കലാകാരനായ മൗറീഷ്യോ കാറ്റെലന്‍ സ്വര്‍ണ കക്കൂസ് നിര്‍മിച്ചത്. ടോയ്ലറ്റ് 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് ടോയ്റ്റ് Read More…