ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ സംഭവിച്ച ഭീകരദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ (കെഎസ്‌സിഎ) സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. എസ്. ജയറാമും രാജി സമര്‍പ്പിച്ചു. ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു വ്യക്തമാക്കിയായിരുന്നു ഇരുവരുടേയും രാജി. ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് വെള്ളിയാഴ്ച കെഎസ്‌സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല. ജൂണ്‍ മൂന്നിന് നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെ നാലാം Read More…
Tag: bengaluru stampede
ബംഗളൂരു ദുരന്തം: “ജനക്കൂട്ടം സൃഷ്ടിച്ചു”; വിരാട് കോഹ്‌ലിക്ക് എതിരെ പരാതി
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് എതിരെ ബംഗളൂരു കബണ്‍പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാമൂഹ്യപ്രവര്‍ത്തകനായ എച്ച്.എം. വെങ്കിടേഷാണ് പരാതി നല്‍കിയത്. ഐപിഎല്ലിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ദുരന്തത്തിന് കാരണമാകുന്ന തരത്തിലുള്ള ജനക്കൂട്ടം ഒരുമിച്ചു കൂടി എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഐപിഎല്‍ ഒരു കായിക ഇനം അല്ല, മറിച്ച് ക്രിക്കറ്റിനെ മലിനമാക്കുന്ന ചൂതാട്ടമാണ് എന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഇത്തരം പരിപാടികളിലൂടെ ആളുകളെ Read More…



