Culture India International News Politics

തവാങിൽ ബുദ്ധൻ്റെ തിരുശേഷിപ്പ് പ്രദർശനം സമാപിച്ചു

തവാങ്: അരുണാചൽ പ്രദേശിലെ തവാങ് ബുദ്ധവിഹാരത്തിൽ സംഘടിപ്പിച്ച ശാക്യമുനി ബുദ്ധൻ്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ ഏഴു ദിവസത്തെ പ്രദർശനം സമാപിച്ചു. നവംബർ ഏഴിന് സമാപിച്ച പ്രദർശനത്തിൽ 31,000-ത്തിലധികം ഭക്തരും സന്ദർശകരും പങ്കെടുത്തു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം അരുണാചൽ പ്രദേശ് സർക്കാരിൻ്റെയും ന്യൂഡൽഹിയിലെ ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ്റേയും (ഐബിസി) സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. ഒക്ടോബർ 31-ന് ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽനിന്ന് ആചാരപരമായ ചടങ്ങുകളോടെ വിശുദ്ധ തിരുശേഷിപ്പുകൾ തവാങിലെത്തിച്ചു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര Read More…