Business Economy Growth India International Kerala News Politics Technology

ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി മോദി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുവരും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധവും ബ്രിക്സ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിലെ സഹകരണവും നേതാക്കൾ ചർച്ച ചെയ്തു. വെല്ലുവിളികൾക്കിടയിലും ബ്രിക്സ് യോഗങ്ങളിൽ ഇറാൻ ഉയർന്നതല പങ്കാളിത്തം തുടരുന്നതിനെ മോദി അഭിനന്ദിച്ചു. പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങളും നേതാക്കൾ വിലയിരുത്തി. പ്രശ്നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം നാവിഗേഷൻ, Read More…

India News

‘ഭീകരതയുടെ ഇരകളെയും പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കാനാവില്ല’: പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് മോദി

പാകിസ്ഥാനെതിരെ ശക്തമായ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം, ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളെ തീവ്രമായി വിമർശിച്ചു. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ രൂക്ഷ പ്രതികരണം. “ഇന്ത്യ ഭീകരതയുടെ ഇരയാണ്. അതിനാല്‍ ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കാനാവില്ല,” എന്നും മോദി വ്യക്തമാക്കി. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി ഭീകരതയ്ക്ക് നിശബ്ദ സമ്മതം നൽകുന്നവരെയും അദ്ദേഹം വിമർശിച്ചു. ഭീകരർക്കെതിരെ ലോകം Read More…