ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുവരും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധവും ബ്രിക്സ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിലെ സഹകരണവും നേതാക്കൾ ചർച്ച ചെയ്തു. വെല്ലുവിളികൾക്കിടയിലും ബ്രിക്സ് യോഗങ്ങളിൽ ഇറാൻ ഉയർന്നതല പങ്കാളിത്തം തുടരുന്നതിനെ മോദി അഭിനന്ദിച്ചു.
പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങളും നേതാക്കൾ വിലയിരുത്തി. പ്രശ്നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം നാവിഗേഷൻ, വ്യാപാരം, നാവികരുടെ സുരക്ഷ എന്നിവ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.





