ന്യൂഡൽഹി: അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിൻ്റെ 25-ാം വാർഷികത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ദുരന്തത്തിൽ ജീവിതം മാറിമറിഞ്ഞ കുടുംബങ്ങളോട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഭീകരവാദം ലോകമെമ്പാടും എണ്ണമറ്റ ജീവനുകൾ കവർന്നുവെന്ന് മോദി പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തിൻ്റെ ഇരയായ ഇന്ത്യ പതിറ്റാണ്ടുകളായി ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ മുൻനിരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തിൻ്റെ ഭീഷണി മാറിക്കൊണ്ടിരിക്കുമ്പോഴും അതിൻ്റെ എല്ലാ തരത്തിലുമുള്ള അഭിപ്രായങ്ങളേയും എതിർക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞയിൽ മാറ്റമില്ലെന്നും മോദി പറഞ്ഞു.
2014ൽ ന്യൂയോർക്കിലെ 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളും പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.





