കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ് ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള വർദ്ധനവ്. ഒരു കാലത്ത് പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം, ഇന്ന് ‘ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനം’ എന്ന വിശേഷണത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. വ്യതിയാനം സംഭവിച്ച ആഹാരരീതികളും അനിയന്ത്രിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗവുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. നാവിലെ താൽക്കാലിക രുചിക്കൂട്ടുകൾക്ക് പിന്നാലെ പായുമ്പോൾ സ്വന്തം ആരോഗ്യത്തെയും ജീവനെയും ബലിനൽകുന്ന അവസ്ഥയിലേക്ക് മലയാളി സമൂഹം മാറിപ്പൊയ്ക്കൊണ്ടിരിക്കുന്നു.കേരളീയരുടെ പരമ്പരാഗത ഭക്ഷണക്രമത്തിൽ Read More…
Tag: cancer
സെർവിക്കൽ കാൻസർ തടയാം: 1.2 കോടി പെൺകുട്ടികൾക്ക് ഈ മാസം സൗജന്യ എച്ച്പിവി വാക്സിനേഷൻ
ന്യൂഡൽഹി: ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്കായി ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ ഡ്രൈവ് ഈ മാസം അവസാനം ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സൗജന്യ കുത്തിവയ്പ്പ് നൽകാനാണ് തീരുമാനം. രാജ്യത്തുടനീളം ഏകദേശം 1.2 കോടി പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാൻസറായ സെർവിക്കൽ കാൻസർ പ്രതിരോധിക്കാൻ ഇത് നിർണായക നീക്കമെന്ന് ആരോഗ്യ വിദഗ്ധർ Read More…
ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്
തിരുവനന്തപുരം: കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനയെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ കാന്‍സര്‍ ബാധിതര്‍ 54 ശതമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍. ജനസംഖ്യാ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാന്‍സര്‍ രോഗബാധ കൂടുതല്‍ കേരളത്തിലാണെന്നാണ് വിലയിരുത്തല്‍. 2015 ല്‍ സംസ്ഥാനത്ത് 39,672 കാന്‍സര്‍ കേസുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ 2024-ല്‍ ഇത് 61,175 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ പ്രതിശീര്‍ഷ കാന്‍സര്‍ കേസുകള്‍ പരിശോധിച്ചാല്‍ ഒരു ലക്ഷം പേരില്‍ 173 പേര്‍ രോഗ ബാധതരാണ് എന്ന് വിലയിരുത്തേണ്ടിവരും. ഒരു Read More…
വരുന്ന ഒരു വർഷം കൊണ്ട് കാൻസർ രോഗസാധ്യതയുള്ള മുഴുവൻ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
ആരോഗ്യം ആനന്ദം-അകറ്റാം അർബുദം‘ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വർഷംകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാൻസർ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തിൽ തന്നെ അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാൽ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആരോഗ്യം ആനന്ദം-അകറ്റാം Read More…





