എം. എ. സുധീർ ബാബു. പട്ടാമ്പി ഇടയ്ക്കു ചെറിയ മഴ കിട്ടുന്നുണ്ടെങ്കിലും വേനൽ ചൂട് കൂടി വരികയാണ്. പല ജില്ലകളിലും പൊള്ളുന്ന താപനിലയാണ് ദിവസവും രേഖപ്പെടുത്തുന്നത്. കിണറിലും, തോടുകളിലും, പുഴകളിലും, എല്ലാം ജലനിരപ്പ് താഴ്ന്നു വരികയുമാണ്. എല്ലാ വിളകൾക്കും നന നിർബന്ധമാണ്. തെങ്ങിൻ്റെ കാര്യത്തിൽ നന വളരെ ആവശ്യമാണ്. വേനലിൽ തെങ്ങുകളെ നോക്കാതെ വിട്ടാൽ എട്ടിൻ്റെ പണികിട്ടും. വേനലിൽ നനക്കാതെ വിട്ടാൽ തുടർന്നു വരുന്ന കൊല്ലങ്ങളിൽ നാളികേരം കുത്തനെ കുറയും. തെങ്ങുകളിൽ പൂക്കുല പിടിത്തം കുറയും, മച്ചിങ്ങ Read More…


