ന്യൂഡൽഹി: നിയമം വ്യക്തമായി അധികാരം നൽകാത്ത പക്ഷം റവന്യൂ അതോറിറ്റികൾക്ക് സ്വന്തം ഉത്തരവുകൾ പുനഃപരിശോധിക്കാൻ (Review) കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ വേഴ്സസ് ജയ് ഹിന്ദ് പ്രൈവറ്റ് ലിമിറ്റഡ് (2026) കേസിലാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. 1953ലെ വെസ്റ്റ് ബംഗാൾ എസ്റ്റേറ്റ്സ് അക്വിസിഷൻ ആക്ടിലെ 57A വകുപ്പ് പ്രകാരം, സിവിൽ പ്രൊസീജർ കോഡ് (CPC) പ്രകാരം സിവിൽ കോടതിക്കുള്ള ചില അധികാരങ്ങൾ ഏതെങ്കിലും അതോറിറ്റിക്ക് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. Read More…


