Kerala News

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം

വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ (ഗൂഗിൾ പേ, ഫോൺ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണ് ഈ Read More…

Kerala News

കെഎസ്ആര്‍ടിസി സമ്പൂര്‍ണ ഡിജിറ്റലാവുന്നു; ഇനി പണം കൈവശമില്ലെങ്കിലും യാത്രയ്ക്ക് തടസ്സമില്ല

കൊല്ലം: ഇനി കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്ര ചെയ്യാൻ കൈവശം പണമില്ലെങ്കിലും വിഷമിക്കേണ്ട. മൊബൈലും അക്കൗണ്ടില്‍ തുകയും മതി. സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനമെത്തുന്നു. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധത്തില്‍ സംസ്ഥാനത്തുടനീളം ഓര്‍ഡിനറികള്‍ ഉള്‍പ്പടെ സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. രണ്ടുമാസത്തിനുള്ളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് പിന്തുണയ്ക്കുന്ന Read More…

Kerala News

കെഎസ്ആർടിസി ബസുകളിൽ ഇനി കയ്യിൽ കാശില്ലെന്ന് ആശങ്ക വേണ്ട; ഡിജിറ്റൽ പേമെന്റ് സംവിധാനം

തിരുവനന്തപുരം: കയ്യിൽ കാശില്ലാത്തതിൽ ആശങ്കപ്പെടാതെ ഇനി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാം! ഡെബിറ്റ് കാർഡുകളിലൂടെയും യുപിഐ ആപ്പുകളിലൂടെയും ഇനി ടിക്കറ്റ് എടുക്കാം. ചലോ ആപ്പുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലയിലെ ചില ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിനെ സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി വിവിധ ബാങ്കുകളുടെ ആപ്പുകളിലൂടെയും യാത്രക്കാർക്ക് ടിക്കറ്റ് തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ബസുകളുടെ തത്സമയ വിവരങ്ങൾ ചലോ Read More…