തിരുവനന്തപുരം: എസ്‌ഐആര്‍ ജോലിക്കെത്തുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. സംസ്ഥാനത്തെ എസ്‌ഐആറിലെ പുരോഗതി വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്‌തെന്നും തിരുവനന്തപുരം, എറണാകുളം നഗരമേഖലയിലാണ് ഇനി ഫോം വിതരണം ചെയ്യാനുള്ളതെന്നും അത് ഉടന്‍ പുര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തു. കണ്ണൂരിലെ Read More…
Tag: election commissioner
ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ന്യൂഡൽഹി: 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയുന്നതിനാൽ, ഗ്യാനേഷ് കുമാർ ഈ സ്ഥാനത്ത് ചുമതലയേറ്റു.വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും, അടുത്ത വർഷം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളും ഗ്യാനേഷ് കുമാർ പരിചാലിക്കും. കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ Read More…
തദ്ദേശസ്ഥാപനപൊതുതിരഞ്ഞെടുപ്പിൽ 100 ശതമാനം വോട്ടർപങ്കാളിത്തം ഉറപ്പാക്കാനായി പരിശ്രമിക്കാം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
റിപ്പബ്ലിക് ദിനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് ഈ വർഷത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ അർഹരായ മുഴുവൻ പൗരൻമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും, വോട്ടർപട്ടികയിലുള്ള മുഴുവൻപേരും വോട്ട് ചെയ്തുവെന്ന് ഉറപ്പ് വരുത്താനും ശ്രമിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് അങ്കണത്തിൽ നടന്ന റിപ്പബ്ലിക്ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷണർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി എസ് പ്രകാശ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറെ സന്ദർശിച്ചു
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സന്ദർശിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസംവിധാനം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വാർഡ് പുനർവിഭജനപ്രക്രിയ, 2025 ൽ നടക്കാനുള്ള തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച്, രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറുമായി ആശയവിനിമയം നടത്തി. 2024 ലെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അവലോകനറിപ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്, 2020ലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോർട്ട്, തിരഞ്ഞെടുപ്പ് ഗൈഡ് എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണർക്ക് കൈമാറി.





