ബ്രാറ്റിസ്‌ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക് റിപ്പബ്ലിക്കിൻ്റെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബ്രാറ്റിസ്‌ലാവ കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ-സ്ലോവാക്യ ബന്ധം സമഗ്ര പങ്കാളിത്ത (Comprehensive Partnership) തലത്തിലേക്ക് ഉയർത്താൻ ധാരണയായി. ഔപചാരിക സ്വീകരണത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ പ്രതിനിധി തല ചർച്ചകളും നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ആണവോർജം, പുനരുപയോഗ ഊർജം, ഡിജിറ്റൽ നവീകരണം, വിദ്യാഭ്യാസം, സാംസ്‌കാരിക സഹകരണം, തൊഴിൽ അവസരങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം അവലോകനം ചെയ്തു. Read More…


