Economy India Kerala News

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

കൊച്ചി–മസ്കത്ത് സർവീസ് തുടങ്ങി; ചില ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 4 വരെ നിർത്തിവെച്ചു ഡൽഹി: ഇറാൻ–യുഎസ് സംഘർഷത്തെ തുടർന്ന് തടസപ്പെട്ടിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക സർവീസുകളും ആരംഭിച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള ഭൂരിഭാഗം സർവീസുകളും മാർച്ച് 4 അർധരാത്രിവരെ Read More…

India News

ഇന്ത്യയിൽ നിന്ന്ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചു; ഇന്ന് 58 പ്രത്യേക സർവീസുകൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് നിയന്ത്രിത വ്യോമാതിർത്തികൾ ഒഴിവാക്കി ദീർഘദൂരവും അൾട്രാ-ലോങ്ങ് റൂട്ടുകളും ഉപയോഗിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഉൾപ്പെടെ ആകെ 58 വിമാനങ്ങൾ ഇന്ന് ഗൾഫുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകൾ നടത്തും. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ Read More…

International News

ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷം: മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം വഷളായതോടെ IndiGoയും Air Indiaയും പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്ന് ഇരുകമ്പനികളും വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. അർധരാത്രി വരെയാണ് ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്; സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് കമ്പനി Read More…

India News

ഓപ്പറേഷന്‍ സിന്ദൂര്‍: വിമാനത്താവളങ്ങള്‍ അടച്ചു; വടക്കേ ഇന്ത്യയില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ ഇവ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, നിരവധി വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുമുണ്ട്. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ ഉൾപ്പെടെ പത്തു വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.. വിമാനങ്ങളിലേക്കുള്ള വരവും പുറപ്പാടും തടസ്സപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ മെയ് 7 ഉച്ചയ്ക്ക് 12 മണിവരെയുള്ള ജമ്മു, ശ്രീനഗര്‍, ലേ, Read More…

India News

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനാകില്ല; വിലക്ക് ഏർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം. പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന്റെ മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇനി മുതൽ പാകിസ്ഥാന്റെ സിവിലിയൻ, സൈനിക വിമാനങ്ങൾക്കൊന്നും ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമപരിധിയിൽ പ്രവേശിക്കാൻ അനുമതി ഇല്ല. എന്നാൽ, പാകിസ്ഥാൻ വഴി സഞ്ചരിക്കുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. ഏപ്രിൽ 22-നുണ്ടായ പെഹൽഗാം ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ സിന്ധു നദീജല കരാർ റദ്ദാക്കുന്നതുൾപ്പെടെ Read More…