Business Economy India News

ഇ20 ഇന്ധന ഉപയോഗം വാഹന ഇൻഷുറൻസിനെ ബാധിക്കില്ല: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ എഥനോൾ മിശ്രിത ഇന്ധന (E20) പദ്ധതി സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവുമാണെന്ന് കേന്ദ്രസർക്കാർ. ഈ ഇന്ധനം സാമ്പത്തികമായി ഗുണകരമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹന ഇൻഷുറൻസിനെ ബാധിക്കുമെന്ന ആശങ്കകളും കേന്ദ്ര സർക്കാർ തള്ളിയിട്ടുണ്ട്. E20 ഇന്ധന ഉപയോഗം മൂലം ഇൻഷുറൻസ് അസാധുവാക്കുമെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയെന്നും ഇത്തരം അവകാശവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രാലയം അറിയിച്ചു. എഥനോൾ മിശ്രിത Read More…

Business Economy India News

ഒഡീഷയിൽ ഇന്ധനക്ഷാമം; സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ

ഭുവനേശ്വർ: ഒഡീഷയിൽ ഇന്ധനക്ഷാമത്തെ തുടർന്നുള്ള ആശങ്ക വ്യാപകമായതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലായി. പെട്രോൾ, ഡീസൽ ലഭ്യത കുറവായതോടെ ദിവസ വേതന തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെയാണ് ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട നിരകളാണ് രൂപപ്പെട്ടത്. ഇന്ധനം ലഭിക്കുമോയെന്ന ആശങ്കയിൽ ആളുകൾ വലിയ തോതിൽ വാങ്ങിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. എന്നാൽ സംസ്ഥാനത്ത് യഥാർത്ഥ ഇന്ധനക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങളുടെ പാനിക് ബയിംഗാണ് Read More…