Kerala Law News

നടിയെ ആക്രമിച്ച കേസ്: സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു; ദിലീപ് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

വിചാരണക്കോടതി വിധിക്കെതിരെ 300 പേജുള്ള അപ്പീൽ കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് കേസിലെ പ്രതികളായ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി പ്രതികൾക്ക് നോട്ടീസ് നൽകാൻ നിർദേശം നൽകിയത്. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ മുഖേനയാണ് പ്രതികൾക്ക് നോട്ടീസ് നൽകുക. വിചാരണക്കോടതി വിധിയിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി Read More…

Kerala News

മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ കലാപരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി, സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച) വയനാട്ടിലും നാളെയായി കാസര്‍കോട്ടും നടത്താനിരുന്ന കലാപരിപാടികള്‍ മാറ്റിവെച്ചു. വയനാട്ടില്‍ ഇന്ന് നടത്താനിരുന്ന പ്രദര്‍ശന ഉദ്ഘാടനം പരിപാടിയും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ദേശീയ Read More…

Kerala News

4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 193 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60% സ്‌കോറും, പാലക്കാട് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം 90.15% സ്‌കോറും, വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കാസർഗോഡ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18% സ്‌കോർ നേടിയാണ് വീണ്ടും അംഗീകാരം നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ 193 എൻ.ക്യു.എ.എസ്. അംഗീകാരവും 83 പുനരംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് Read More…

Kerala News Politics

വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിതള്ളണം: മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്ത ബാധിതരിൽ കാർഷിക വൃത്തിയിലേർപ്പെടുന്നവരാണ് ഭൂരിഭാഗം. അതേസമയം ദുരന്തത്തിൽ കൃഷിഭൂമി ഒലിച്ചു പോവുകയും, ഭൂമിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്തു. വിദ്യാഭ്യാസം, വീട്, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവരാണ് ഭൂരിഭാഗം. ഇതിൽ മുഴുവൻ കുടുംബാംഗങ്ങളെയും Read More…