കൂനൂർ: ഇന്ത്യൻ തേയിലയുടെ ആഗോള വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കുന്നതിന് ഗവേഷണം, ആധുനികവൽക്കരണം, ബ്രാൻഡിങ്, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. കൂനൂരിൽ നടന്ന യുപാസി (UPASI) ടീ റിസർച്ച് ഫൗണ്ടേഷന്റെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേയില ഗവേഷണത്തിനും മേഖലയുടെയും വികസനത്തിനും ഫൗണ്ടേഷൻ ഒരു നൂറ്റാണ്ടായി നൽകിയ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു. ഉൽപ്പാദനക്ഷമത, ഗുണനിലവാരം, ചെലവ് കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഗവേഷണം ശക്തമാക്കണമെന്നും തേയില ഫാക്ടറികൾ ആധുനികവൽക്കരിക്കണമെന്നും Read More…


