കൃഷി ഉപജീവനമാർഗം മാത്രമല്ല, സമൂഹത്തോടുള്ള സേവനവുമാകാമെന്ന് തെളിയിക്കുകയാണ് വരവൂരിലെ മൂന്ന് സുഹൃത്തുക്കൾ. 13 ഏക്കർ ഭൂമിയിൽ ജൈവകൃഷിക്ക് പ്രാധാന്യം നൽകി വാഴയും തീറ്റപ്പുല്ലും പൂക്കളും കൃഷി ചെയ്യുന്ന ഇവരുടെ കൂട്ടായ്മ, വിഷരഹിത ഭക്ഷണത്തിനായുള്ള ഒരു വേറിട്ട ഇടപെടൽ കൂടിയാണ്. മാറുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളിലെ വ്യതിയാനങ്ങളും കൃഷിയിലെ അമിതമായ രാസവസ്തു പ്രയോഗവുമെല്ലാം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്ന കാലമാണിത്. ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകി കൃഷിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടിവരുന്നതിനിടെയാണ് വരവൂരിലെ ഈ മൂന്ന് സുഹൃത്തുക്കളുടെ മാതൃക ശ്രദ്ധേയമാകുന്നത്. വരവൂർ Read More…
Tag: Indian vartha
കർഷക കൂട്ടായ്മ സംഘടിപ്പിച്ചു
തൃശൂർ: കർഷകരുടെ അവകാശ സംരക്ഷണത്തിനും ആരോഗ്യ ബോധവൽക്കരണത്തിനുമായി ഇന്ത്യൻ വാർത്തയുടെ നേതൃത്വത്തിൽ ‘കർഷക കൂട്ടായ്മ’ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9.30ന് നിറനിലാവ് (പൂമല ഡാമിന് സമീപം) വച്ചാണ് പരിപാടി നടന്നത്. കർഷകരുടെ ഉന്നമനത്തിനും കാർഷിക മേഖലയിലെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്. കൃഷിയും ആരോഗ്യവും പരസ്പരം കൈകോർക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകളും ചർച്ചകളും സംഘടിപ്പിച്ചു. കർഷകരുടെ ക്ഷേമം, ആരോഗ്യ സംരക്ഷണം, കൃഷിയിലെ ആധുനിക രീതികൾ, ഉൽപാദന വർധന, കാർഷിക മേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ Read More…


