India International News Politics

ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജക്കാർത്ത: ഇന്തോനേഷ്യൻ സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ വംശജരും ഇന്ത്യയുടെ സുഹൃത്തുക്കളായ ഇന്തോനേഷ്യൻ പൗരന്മാരും പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി. പ്രത്യേക അതിഥിയായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയും ചടങ്ങിൽ പങ്കെടുത്തു. സ്വീകരണത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി, പ്രസിഡൻ്റ് പ്രബോവോയെ “മികച്ച നേതാവും ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തും” എന്ന് വിശേഷിപ്പിച്ചു. ഇന്തോനേഷ്യയുടെ വികസനത്തിലും സമൃദ്ധിയിലും ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സംഭാവനയെ അദ്ദേഹം പ്രശംസിക്കുകയും, ഇന്ത്യ-ഇന്തോനേഷ്യ Read More…

India International News Politics

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ഇന്തോനേഷ്യൻ പ്രസിഡൻ്റ്

ജക്കാർത്ത: മൂന്ന് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ നേരിട്ട് വിമാനത്താവളത്തിലെത്തിയത് ശ്രദ്ധേയമായി. ഇന്ത്യൻ വ്യോമാതിർത്തിയിൽ നിന്ന് ഇന്തോനേഷ്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിന് ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടിയും നൽകിയിരുന്നു. ജക്കാർത്തയിൽ എത്തിയ മോദിയെ പരമ്പരാഗത സാംസ്കാരിക പരിപാടിയോടെയാണ് സ്വീകരിച്ചത്. 2018-ൽ ഇന്ത്യയും ഇന്തോനേഷ്യയും ഉഭയകക്ഷി ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി (Comprehensive Strategic Partnership) ഉയർത്തിയതായും Read More…