Court India Kerala Law News

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: ഹൈക്കോടതി

കൊച്ചി: ജുവനൈൽ കേസുകളിൽ കുറ്റക്കാരായി കണ്ടെത്തുന്നവരുടെ പ്രായപരിധി നിലവിലെ 18ൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്ന കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് കാര്യമായ പക്വത കൈവരിക്കുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളെ ഗൗരവത്തോടെ കാണണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി പ്രായം മാറുന്ന സാഹചര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം Read More…