സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സ്വന്തം വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ കർശന നിർദേശവുമായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. വകുപ്പ് ഡയറക്ടർമാർക്കും അനുബന്ധ സ്ഥാപന മേധാവികൾക്കും കോർപ്പറേഷനുകൾക്കും ഇത് സംബന്ധിച്ച് മന്ത്രി പ്രത്യേക കത്തയച്ചു. സംസ്ഥാനത്തെ ഊർജ പ്രതിസന്ധി മറികടക്കാൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് നടപടി. ഓഫീസ് പ്രവർത്തന സമയത്തിന് ശേഷവും ഇടവേളകളിലും ഫാൻ, ലൈറ്റ്, എയർ കണ്ടീഷണർ Read More…
Tag: ka thulasi
പഠനമുറി പദ്ധതി: വീടിൻ്റെ വിസ്തീർണ്ണ പരിധി 1000 ചതുരശ്ര അടിയായി ഉയർത്തി
പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന ‘പഠനമുറി’ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നിലവിലെ വീടിൻ്റെ വിസ്തീർണ്ണ പരിധി 800 ചതുരശ്ര അടിയിൽ നിന്ന് 1000 ചതുരശ്ര അടിയായി ഉയർത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ കാരണം അർഹതയുണ്ടായിരുന്ന നിരവധി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സങ്ങൾ നേരിട്ടിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീടിൻ്റെ വിസ്തീർണ്ണ പരിധി 1000 ചതുരശ്ര Read More…

