Culture Kerala News

ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം കലാമണ്ഡലം ഗിരിജാദേവിയ്ക്ക്

2026 ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം ആചാര്യയായ കലാമണ്ഡലം ഗിരിജാദേവിക്ക് സമ്മാനിക്കും. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 4ന് രാത്രി 9 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ പുരസ്കാരം നൽകും. ദേവസ്വം ചെയർമാൻ എ വി.ഗോപിനാഥ്, ഭരണസമിതി അംഗം മനോജ് ബി നായർ പ്രശസ്‌ത നങ്ങ്യാർകൂത്ത് കലാകാരികളായ ഉഷ നങ്ങ്യാർ, മാർഗി ഉഷഎന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാര നിർണയ സമിതിയാണ് കലാമണ്ഡലം ഗിരിജാദേവിയെ Read More…

Kerala News

കൂട്ട പിരിച്ച് വിടൽ കലാമണ്ഡലത്തെ തകർക്കാൻ, കേരള സർക്കാർ നടപടി പിൻവലിക്കണം – അഡ്വ കെ.കെ അനീഷ്കുമാർ

തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താത്കാലിക അധ്യാപകരേയും ജീവനക്കാരേയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി മനുഷ്യത്വരഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍.നടപടി റദ്ദാക്കണമെന്നും അനീഷ് കുമാര്‍ ആവശ്യപ്പെട്ടു. കലാമണ്ഡലം ജീവനക്കാരുടെ കൂട്ടപിരിച്ചു വിടല്‍നടപടി സാമ്പിള്‍ മാത്രമാണ്.വരാനിരിക്കുന്നത് സാംസ്‌കാരിക സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലാണെന്ന് സംശയിക്കണം.സംസ്ഥാന സര്‍ക്കാരിന്റേയും സാംസ്‌കാരിക വകുപ്പിന്റേയും കെടുകാര്യസ്ഥതയാണ് കാര്യങ്ങള്‍ വഷളാക്കിയത്.സംസ്ഥാനത്തെ മുഴുവന്‍ കലാ-സാംസ്‌കാരിക സ്ഥാപനങ്ങളും അവയുടെ നിത്യ ചിലവുകള്‍ക്കും ശമ്പളത്തിനും നടത്തിപ്പിനുമുള്ള ധനം സ്വയം സമാഹരിക്കണമെന്ന സാംസ്‌കാരിക വകുപ്പ് ഉത്തരവാണ് കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചു വിടല്‍ നടപടിയിലേയ്ക്ക് എത്തിച്ചത്. കലാമണ്ഡലം Read More…