Kerala News

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ചുവപ്പ് കൊടി; ഭരണസമിതിയില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

തൃശ്ശൂര്‍: ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെ നടന്ന കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതോടെ ബാങ്ക് ഭരണത്തില്‍ വീണ്ടും സിപിഎം മേല്‍ക്കൈ ഉറപ്പിച്ചു. രണ്ട് സീറ്റുകളില്‍ നേരത്തെ തന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 11 സീറ്റുകളിലായിരുന്നു മത്സരം. സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാനത്തെ നടുക്കിയ സഹകരണ തട്ടിപ്പ് വിവാദത്തിന് Read More…

Kerala News

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. എംവി ജസ്റ്റിന്‍, എആര്‍ പീതാംബരന്‍, പുഷ്പരാജന്‍ ടിഎം, പികെ കുമാരന്‍, കെകെ കൃഷ്ണന്‍, ഷണ്‍മുഖന്‍ കെവി, കെഎ നകുലന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു Read More…