കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി കേരള ഫിലിം മാർക്കറ്റ് ഒരുങ്ങുന്നു. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു പ്രധാന ഘടകമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പ് (കെ.എഫ്.എം. 2) 11 മുതൽ 13 വരെ നടക്കും. 11ന് രാവിലെ 11ന് കലാഭവവൻ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേഖലയിലെ ആഗോളപ്രശസ്തർ പങ്കെടുക്കുന്ന കെ.എഫ്.എം. 2, സിനിമ-ഏവിജിസി-എക്‌സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത Read More…


