Kerala News Politics

‘വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ വിനയായി; പിണറായി വിജയനെതിരെ വിമര്‍ശനം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പത്തനംതിട്ട ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം. പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നും ഇത് ശരിയായ ശൈലിയല്ലെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി ജില്ലാ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പിണറായി വിജയനെതിരെ വിമര്‍ശനം ഉണ്ടായത്. പിണറായി വിജയനെ വിമര്‍ശിച്ചതിനാല്‍ ഡിവൈഎഫ്‌ഐയില്‍നിന്ന് തന്നോട് കടക്ക് പുറത്ത് എന്ന് പറയരുതെന്നും പ്രതിനിധി അറിയിച്ചു. കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ Read More…