India Law News

‘സുപ്രിംകോടതി വിധികളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’

സുപ്രിംകോടതിയുടെ വിധിന്യായങ്ങളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി. എന്‍സിആര്‍ടിയുടെ പഴയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ നിന്ന് ഒരു പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിലയിരുത്തല്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഈ നിരീക്ഷണം. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരും ബെഞ്ചില്‍ ഭാഗമായിരുന്നു. അതെസമയം പാഠപുസ്തകം പുനഃപരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെന്ന അധ്യായം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബ്യൂറോക്രസി, രാഷ്ട്രീയം Read More…