Growth Kerala News Politics

കേന്ദ്രം ഒന്നും തന്നില്ലെന്ന് പറഞ്ഞ് കേരള സർക്കാർ എന്നും കരയുകയാണ്: നിർമ്മല സീതാരാമൻ

വികസിത തൃശൂർ സംവാദം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ഹയാത് റീജൻസിയിൽ നടന്ന ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഭാരതം പോയി കൊണ്ടിരിക്കുന്നത് 21 നൂറ്റാണ്ടിൻ്റെ യാത്രയുടെ ഭാഗമായി കൊണ്ടാണ്. ഇന്ത്യയിൽ മൂന്ന് സംസ്ഥാനങ്ങൾ ഇടത് ആശയങ്ങൾ ഉൾക്കൊണ്ടായിരുന്നു ഭരിച്ചിരുന്നത്. ബംഗാൾ, ത്രിപുര, കേരളം ഈ മൂന്ന് സംസ്ഥാനങ്ങളും രാജ്യത്തിൻ്റെ വികസന യാത്രയിൽ എവിടെയും ഇല്ല. ത്രിപുര മാറി ചിന്തിച്ചു. അതിനാൽ അവിടെ മാറ്റത്തിൻ്റെ സൂര്യപ്രഭ Read More…

India News

ധാതു ഖനന ഇടനാഴി: കേരളത്തിന് നേട്ടം; നിർമല സീതാരാമന്റെ ഒൻപതാമത് ബജറ്റ് ‘ചരിത്രപരം’

കേരളത്തിനും ഒഡിഷയ്ക്കും അടക്കം കടലോര മേഖലകളിൽ സമ്പന്നമായി നിലനിൽക്കുന്ന ധാതുസമ്പത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി ധാതു ഖനന ഇടനാഴി സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഇതിലൂടെ ധാതുക്കളുടെ ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന് വ്യവസായ-തൊഴിൽ മേഖലകളിൽ ഇത് ഗണ്യമായ പ്രയോജനങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. ഇത് നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ഒൻപതാമത് കേന്ദ്ര ബജറ്റാണ്. ഇന്ത്യ വളർച്ചയുടെ പാതയിൽ:ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലും ഇന്ത്യ Read More…

India News

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് നാളെ, 29 ആവശ്യങ്ങള്‍ നിരത്തി കേരളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധമനന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തണവ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്. നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിലേക്ക് സീതാരാമനെ അടുപ്പിക്കും. 1959-1964 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന കാലത്ത് ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവില്‍ Read More…

Kerala News

കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി മാതൃകാപരം, പ്രകീര്‍ത്തിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഗ്രാമീണ വികസനം, സാമൂഹിക വളര്‍ച്ച എന്ന മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന നേട്ടത്തെ കുറിച്ച് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തില്‍ ആശ വർക്കർമാർ, അങ്കണവാടി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവുയുടെ കൂട്ടായ പ്രവര്‍ത്തനമാണ് നേട്ടത്തിന് വഴിയൊരുക്കിയത് എന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ച റിപ്പോര്‍ട്ട് പറയുന്നു. ഓരോ കുടുംബത്തിനും വ്യക്തിഗത Read More…

India News

വില കുറയും, ജിഎസ്ടിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രം; 22 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രം. നികുതി നിരക്ക് പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. നിലവിലുള്ള നാല് സ്ലാബുകള്‍ രണ്ടായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ പരോക്ഷ നികുതി സമ്പ്രദായത്തില്‍ നിര്‍ണായക മാറ്റം കൊണ്ടുവരുന്നത്. നികുതിയിലെ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കി, 5, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കി. ഇന്ത്യന്‍ മധ്യവര്‍ഗ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന മാറ്റം ആയാണ് പരിഷ്‌കരണം വിലയിരുത്തുന്നത്. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും. Read More…

Kerala News

കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി

കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച്ച രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.

India News

പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ നികുതി നിയമത്തിന്റെ സങ്കീർണതകൾ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. 1961-ലെ ആദായനികുതി നിയമത്തേക്കാൾ 238 വകുപ്പുകള്‍ കൂടുതലുണ്ടെങ്കിലും പുതിയതില്‍ പേജുകളുടെ എണ്ണം കുറവാണ്. ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചശേഷം വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചാൽ മാത്രമേ ഇത് പ്രാബല്യത്തിൽ Read More…

India Kerala News

പാലക്കാടിൽ ഉയരും വ്യവസായ നഗരം: 1.5 ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു

കേരളത്തിന് കിട്ടുകയാണ് വലിയൊരു അവസരം! നിർമ്മല സീതാരാമന്റെ പദ്ധതിയിൽ പാലക്കാട് മിന്നും കേന്ദ്ര സർക്കാർ 12 സംസ്ഥാനങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 25,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകാൻ പോകുന്നു. ഈ പദ്ധതിയിൽ കേരളത്തിലെ പാലക്കാട് ജില്ലയ്ക്കാണ് പ്രധാന സ്ഥാനം. പാലക്കാട് ജില്ലയിൽ വ്യവസായ നഗരം സ്ഥാപിക്കുന്നതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിയിലൂടെ പാലക്കാട് ഒരു വ്യവസായ നഗരമായി മാറും. Read More…