
വികസിത തൃശൂർ സംവാദം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ഹയാത് റീജൻസിയിൽ നടന്ന ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഭാരതം പോയി കൊണ്ടിരിക്കുന്നത് 21 നൂറ്റാണ്ടിൻ്റെ യാത്രയുടെ ഭാഗമായി കൊണ്ടാണ്.
ഇന്ത്യയിൽ മൂന്ന് സംസ്ഥാനങ്ങൾ ഇടത് ആശയങ്ങൾ ഉൾക്കൊണ്ടായിരുന്നു ഭരിച്ചിരുന്നത്. ബംഗാൾ, ത്രിപുര, കേരളം ഈ മൂന്ന് സംസ്ഥാനങ്ങളും രാജ്യത്തിൻ്റെ വികസന യാത്രയിൽ എവിടെയും ഇല്ല. ത്രിപുര മാറി ചിന്തിച്ചു. അതിനാൽ അവിടെ മാറ്റത്തിൻ്റെ സൂര്യപ്രഭ ജനങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുയാണ് നിർമ്മല സീതാരാമൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മുന്നണികളും കൂടി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്.
കേരളത്തെ കഴിഞ്ഞ 10 വർഷത്തെ ഇടത് ഭരണം സാമ്പത്തിക ദുരന്തത്തിലേക്ക് എത്തിചിരിക്കുകയാണ്. കേന്ദ്രം ഒന്നും തരുന്നില്ല അതിനാൽ വികസനം നടത്താൻ കഴിയുന്നില്ല എന്ന് പറഞ്ഞ് എൽഡിഎഫ് എപ്പോഴും കരയുകയാണ്. കേരളം വിട്ടു പോകാത്ത മറ്റു സംസ്ഥാനങ്ങളുടെ മുന്നേറ്റം കാണാത്ത സാധാരണക്കാരായ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കാൻ സ്ഥിരം പറയുന്ന സ്ലോഗൻ ആണ് കേരളം നമ്പർ വൺ എന്ന്, കേന്ദ്ര മന്ത്രി ആരോപിച്ചു.
യഥാർത്ഥത്തിൽ കേരളം 18 വലിയ സംസ്ഥാനങ്ങളിൽ 15നും താഴെ സ്ഥാനത്ത് ആണ് ഉള്ളത്. കേരളത്തിൽ എത്രയും പെട്ടെന്ന് യുവാക്കളെയും വരും തലമുറകളെയും ഭാവി മുന്നിൽ കണ്ട് സാമ്പത്തിക വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്ന ഉൾക്കാഴ്ചയുള്ളവരുടെ നേതൃത്വത്തിൽ ഭരണം വന്നില്ലെങ്കിൽ കേരളത്തിൻ്റെ ഭാവി തികച്ചും ഒരു ദുരന്ത സമാനമായിരിക്കും.

2014 ന് ശേഷം കേരളത്തിന് ലഭിച്ച തുക എന്നത് യുപിഎ കാലത്ത് നൽകിയതിനേക്കാൾ 4 മുതൽ 6 ഇരട്ടി വരെ അധികമാണ്. എന്നാൽ ആ ലഭിച്ച തുക പോലും വകമാറ്റി ചെലവഴിച്ചു. അത് കൊണ്ടാണ് സുപ്രീം കോടതി കേരളത്തിൻ്റെ കേസുകൾ തള്ളി കളഞ്ഞത്. ഇവിടെ മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബവും നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് സ്വർണ്ണ കടത്ത് നടത്തിയതിന് അന്വേഷണം നടക്കുകയാണ്. അയ്യപ്പസ്വാമിയുടെ സ്വത്ത് പോലും കടത്തി കൊണ്ട് പോകാൻ എൽഡിഎഫ് സർക്കാർ കൂട്ട് നിന്നു. യുഡിഎഫ് സോളാർ അഴിമതി അടക്കമുള്ള പല അഴിമതികളും നടത്തി എൽഡിഎഫും യുഡിഎഫിം എന്നത് അഴിമതിയുടെ കാര്യത്തിൽ ഒന്നാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. ഇവിടെയാണ് എൻഡിഎ ജനങ്ങൾക്ക് പ്രതീക്ഷ ആകുന്നത്. അഴിമതി രഹിത സ്വജന പക്ഷപാതമില്ലാത്ത എല്ലാ ജനങ്ങൾക്കും ആവശ്യമായ വികസന സാമൂഹ്യ സുരക്ഷാ സേവനം അടങ്ങിയ സമഗ്രമായ വികസന രേഖയാണ് വികസിത കേരളത്തിനായി എൻഡിഎ ജനങ്ങളുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്.
ദേശീയ ശരാശരിയേക്കാൾ കൂടുതലുള്ള കേരളത്തിലെ തൊഴിലില്ലായ്മയും പണ പെരുപ്പ നിരക്കും എൻഡിഎ ഭരണത്തിൽ വരികയാന്നെങ്കിൽ കുറക്കാൻ കഴിയും.
ധാരാളം ചെറുപ്പക്കാർ നിരാശയോടെ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുകയാണ്. അത് വരും വർഷങ്ങളിൽ കേരളത്തെ വയോധികർ അധികമായ സംസ്ഥാനമാക്കി മാറ്റുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
മണപ്പുറം ഗ്രൂപ്പ് എംഡി നന്ദകുമാർ, ലിയോ ഗ്രൂപ്പ് ടി പി അനന്തരാമൻ, അനൂപ് ശങ്കർ, ഉണ്ണികൃഷ്ണൻ, വിശ്രാം ഗ്രൂപ്പ് എംഡി ശ്രീരഞ്ജ്, എന്നിവരടക്കം ബിസിനസ് രംഗത്തെ പ്രമുഖരുമായി കേന്ദ്രമന്ത്രി സംസാരിച്ചു.
തൃശ്ശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ, സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, രഘു നാഥ് സി മേനോൻ, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്മാരായ പൂർണിമ സുരേഷ്, ഡോ. വി ആതിര, കൗൺസിലർമാരായ മുംതാസ് താഹ, അഡ്വ. രേഷ്മ മേനോൻ, വിനോദ് കൃഷ്ണ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ നേതൃത്വം നൽകി.




