തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഇന്നവതരിപ്പിച്ച ബഡ്ജറ്റിൽ യാതൊരു വികസന പദ്ധതിയും ഇല്ലാത്ത , തീർത്തും കേന്ദ്രസർക്കാർ ഫണ്ടിനെ ആശ്രയിച്ചു മാത്രം ഉണ്ടാക്കിയ ബഡ്ജറ്റാണെന്ന് BJP . അതുകൊണ്ട് തന്നെ ഇത് ഇടതുപക്ഷ കോർപ്പറേഷൻ ഭരണസമിതി തൃശ്ശൂർ ജനതയ്ക്ക് നൽകിയ ജനദ്രോഹ ബഡ്ജറ്റ് ആണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും BJP തൃശ്ശൂർ കോർപ്പറേഷൻ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് തെക്കേ ഗോപുര നടയിൽ നിന്നും കോർപ്പറേഷനിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും മണ്ഡലം നേതാക്കളായ രഘുനാഥ് സി. മേനോൻ, വിപിൻ കുമാർ ഐനിക്കുന്നത്ത് , അശ്വിൻ വാര്യർ എന്നിവർ അറിയിച്ചു.





