Kerala News

നിതിന്‍ രാജിൻ്റെ മരണം: ഹര്‍ത്താല്‍ ആരംഭിച്ചു

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ത്താല്‍. 52 ദളിത് സംഘടനകള്‍ ഒന്നിച്ച് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലില്‍ പലയിടങ്ങളിലും ബസുകള്‍ തടയുന്നുണ്ട്.നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും, ഹര്‍ത്താലില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നുമായിരുന്നു ഇന്നലെ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചത്. Read More…

Kerala News

നിതിൻ രാജിൻ്റെ മരണം: ചൊവ്വാഴ്ച സംസ്ഥാനവ്യാപക ഹർത്താൽ

കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തു. നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും, കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അതേസമയം, നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും പൊതുജനങ്ങൾ സ്വമേധയാ സഹകരിക്കണമെന്നുമാണ് സംഘാടക സമിതിയുടെ അഭ്യർത്ഥന.

Death Kerala News

നിതിൻ്റെ മരണം; ലോൺ ആപ്പ് സമ്മർദ്ദത്തിലാക്കി എന്ന് പോലീസ്

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണം ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണി കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ്. നിതിന്റെ അധ്യാപിക ലതയെ ലോണ്‍ ആപ്പില്‍ നിന്ന് നിരന്തരം ശല്യം ചെയ്തുകൊണ്ട് മെസേജുകളും കോളുകളും വന്നിരുന്നുവെന്നും ഇത് നിതിനെ മാനസികമായി താളര്‍ത്തിയിരിക്കാമെന്നും പോലീസ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇത് നിതിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കാം. 14,000 രൂപയാണ് നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും കടമെടുത്തത്. പക്ഷേ, 13,500 Read More…

Kerala News

നിതിന്‍ രാജിൻ്റെ മരണം: ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിതിന്‍ രാജിൻ്റെ മരണം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുടുംബത്തിൻ്റെ ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞുു.മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ കുടുംബത്തിന് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

Death Kerala News

നിതിൻ രാജിൻ്റെ മരണം അന്വേഷണം ശക്തമാക്കി പൊലീസ്; അധ്യാപകർക്ക് എതിരെ കേസ്

അഞ്ചരക്കണ്ടിയിലെ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. സംഭവത്തിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക സമ്മർദ്ദവും നിർണായക കാരണമായിരിക്കാമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു. നിതിൻ ലോൺ ആപ്പിലൂടെ കടം എടുത്തിരുന്നുവെന്നും, അതിനായി കോളേജിലെ ഒരു അധ്യാപികയുടെ ഫോൺ നമ്പർ നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ലോൺ ആപ്പിൽ നിന്ന് അധ്യാപികയ്ക്ക് നിരന്തരം കോളുകൾ വന്നതായും, ഇതുമായി ബന്ധപ്പെട്ട് അധ്യാപിക പൊലീസിൽ പരാതി നൽകിയതായും പോലീസ് വ്യക്തമാക്കി. നിതിൻ Read More…