Business Economy International News Politics Security

ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര സഹകരണം പ്രതീക്ഷിക്കുന്നു: ഡൊണാൾഡ് ട്രംപ്

ചൈന ഉൾപ്പെടെ പല രാജ്യങ്ങളും അമേരിക്കയുമായി ചേർന്ന് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന പ്രതീക്ഷ; ഇറാനെതിരെ ശക്തമായ നടപടി തുടരുമെന്ന് മുന്നറിയിപ്പ് വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നും സുരക്ഷിതമായും നിലനിർത്തുന്നതിനായി അമേരിക്കയുമായി ചേർന്ന് ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് Donald Trump. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Truth Social-ലൂടെ നടത്തിയ പ്രസ്താവനയിലാണ് ട്രംപ് Read More…

India News

അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, 92 ശതമാനം വര്‍ധന; മുന്നില്‍ ഇപ്പോഴും റഷ്യ തന്നെ

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ അമേരിക്കയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങല്‍ ഇന്ത്യ കുത്തനെ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. എങ്കിലും രാജ്യത്തിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ 17.81 കോടി ടണ്‍ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 6 കോടി ടണ്‍ റഷ്യയില്‍ നിന്നാണ്. 1.3 കോടി ടണ്‍ എണ്ണയാണ് ഇന്ത്യ Read More…

India News

റഷ്യ എണ്ണ, അമേരിക്കയുടെ തീരുവ ഭീഷണി, നിര്‍ണായക കരാറുകള്‍; പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിന്‍ എത്തുന്നത്. 23 -ാമത് ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് പുടിന്റെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. രാഷ്ട്രപതി ദ്രൗപദി മുര്‍മു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും. പുടിന്റെ സന്ദര്‍ശന വേളയില്‍ ആയുധ കരാറുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സുഖോയ് Read More…

India News

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും. പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു. റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത്. ദേശീയ താല്‍പ്പര്യവും സാമ്പത്തിക താല്‍പ്പര്യവുമാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങും. ഇന്ത്യ- റഷ്യ ബന്ധം മുന്നോട്ടു പോകുമെന്നും വിനയ് Read More…

International News

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂലം എണ്ണവില കുതിക്കുന്നു; രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമോ ?

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുത്ത പശ്ചാത്തലത്തില്‍ ആഗോള ക്രൂഡ് ഓയില്‍ (എണ്ണ) വില കുതിച്ചുയരുകയാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍റ് ക്രൂഡിന്റെ വില ബാരലിന് 75 ഡോളര്‍ കടന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 1.24 ശതമാനം വര്‍ധനയാണിത്. സംഘര്‍ഷം ആരംഭിച്ച് ഉടന്‍ തന്നെ ഇന്ധനവിലയില്‍ വലിയ ചലനമാണ് സംഭവിച്ചത്. വെള്ളിയാഴ്ച മാത്രം ബാരലിന് എട്ടുശതമാനം വരെ വില വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയില്‍ വിലയില്‍ തുടർച്ചയായ ഉയര്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇതിന്റെ Read More…